സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരം സ്വന്തമാക്കി ഷമ്മി തിലകന്. അന്തരിച്ച നടന് തിലകന്റെ മകനും നടനുമായ ഷമ്മി തനിക്ക് ലഭിച്ച പുരസ്കാരം പിതാവ് തിലകന് സമര്‍പ്പിക്കുന്നുവെന്നു തുറന്നു പറയുന്നു. ‘
‘കാരണം അത് ചെയ്യാന്‍ കാരണം എന്റെ അച്ഛനാണ്. അച്ഛനോടുള്ള താല്പര്യത്താല് ഞാന്‍ ചെയ്തതാണത്. അച്ഛനു സമര്‍പ്പിക്കുന്നു. പുരസ്കാരം ലഭിക്കാനായോ മറ്റെന്തെങ്കിലും നേട്ടത്തിനുവേണ്ടി ചെയ്തതല്ല ആ ചിത്രം. ‘- ഷമ്മി തിലകന് വ്യക്തമാക്കി. ഒടിയന്’ സിനിമയില്‍ നടന് പ്രകാശ് രാജിന് ശബ്ദം നല്‍കിയതിലൂടെയാണ് ഷമ്മിയെ പുരസ്കാരം തേടിയെത്തിയത്.
Post Your Comments