GeneralKollywoodLatest News

നടി തൃഷയുടെ സ്വകാര്യ ചിത്രം പുറത്ത്; ശ്രീ റെഡ്ഡിയ്ക്കെതിരെ വിമര്‍ശനം

തെന്നിന്ത്യന്‍ താരം തൃഷയുടെ സ്വകാര്യ ചിത്രം പുറത്ത് വിട്ടു നടി ശ്രീ റെഡ്ഡി. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ താരമാണ് ശ്രീ റെഡ്ഡി.

തെലുങ്ക് നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ശ്രീ റെഡ്ഡിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാദവാഗ്ദാനം നല്‍കി അഭിറാം വഞ്ചിച്ചുവെന്ന് വെളിപ്പെടുത്തി ശ്രീ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അഭിറാമിനെതിരെ വീണ്ടും രംഗത്ത് എത്തിയ താരം തന്റെയും അഭിറാമിന്റെയും ചിത്രത്തിനൊപ്പം റാണയുടെയും തൃഷയുടെയും ചിത്രം കൂടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. എന്നാല്‍ ശ്രീയ്ക്ക് എതിരെ വിമര്‍ശനം ശക്തമാകുന്നു.

റാണയും തൃഷയും പ്രണയത്തില്‍ ആയിരുന്നുവെങ്കിലും ഇരുവരും ഇപ്പോള്‍ പിരിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ തൃഷയുടെ സ്വകാര്യ ചിത്രം പ്രചരിപ്പിച്ചത് ശരിയല്ല എന്നാണു വിമര്‍ശനം.

shortlink

Related Articles

Post Your Comments


Back to top button