കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും ഇരുവരും ഏകദേശം ഒരേസമയം സിനിമാലോകത്തേക്ക് കടന്നു വന്നവരാണ്.
മമ്മൂട്ടി നായക വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയുമൊക്കെ ശ്രദ്ധ നേടിക്കൊണ്ടിരുന്നപ്പോള്‍ മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങളിലൂടെ തുടക്കക്കാലത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. വില്ലനില്‍ നിന്ന് നായകനിലേക്കുള്ള മോഹന്‍ലാലിന്റെ പ്രയാണം വളരെ പെട്ടന്നായിരുന്നു. മോഹന്‍ലാലിന്റെ ഈ വളര്‍ച്ച മമ്മൂട്ടി മുന്‍കൂട്ടി പ്രവചിച്ചതായി ശ്രീനിവാസന്‍ മുന്‍പൊരിക്കല്‍ ഒരു സിനിമാ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.
“മോഹന്‍ലാല്‍ തീര്‍ച്ചയായും എനിക്കൊരു വെല്ലുവിളിയാകും അവന് അതിനുള്ള കഴിവ് ഉണ്ട്”, മമ്മൂട്ടി ശ്രീനിവാസനോട് പറഞ്ഞു. ചെന്നൈയില്‍ വച്ചുള്ള ഒരു സിനിമ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞതെന്നും ശ്രീനിവാസന്‍ ഓര്‍ക്കുന്നു.
Post Your Comments