GeneralLatest NewsMollywood

ആ ചിത്രത്തിന് ശേഷം പ്രണയം തകര്‍ന്നു; രജിഷ വെളിപ്പെടുത്തുന്നു

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് സ്വന്തമാക്കിയ താരമാണ് രജീഷ വിജയന്‍. ആസിഫ് അലി, ബിജുമേനോന്‍ കൂട്ടുകെട്ടില്‍ എത്തിയ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജീഷ വെള്ളിത്തിരയിലേയ്ക്ക് എത്തിയത്. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയ ശേഷം തനിക്ക് പ്രണയ തകര്‍ച്ച ഉണ്ടായെന്നു രജീഷ വെളിപ്പെടുത്തുന്നു

‘പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതുപോലെ തന്നെയാണ് ബ്രേക്ക്അപ്പും. ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമ ചെയ്യുമ്പോൾ ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് പ്രണയത്തകർച്ച സംഭവിച്ചത്’. രജിഷ ഒരു അഭിമുഖത്തില്‍ പറഞ്ഞു

നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍ ആണ് രജിഷയുടെ പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button