വിവാഹ ശേഷം കടയ്ക്കൽ ദേവി ക്ഷേത്ര സന്നിധിയിൽ അമ്പിളി ദേവിയുടെ നൃത്തം. നടന്‍ ആദിത്യനുമായുള്ള വിവാഹത്തോടെ സോഷ്യല്‍ മീഡിയയില്‍ പലതരത്തില്‍ വിമര്‍ശനങ്ങള്‍ ഇരുവര്‍ക്കും നേരിടേണ്ടി വന്നിരുന്നു. അതിനെയെല്ലാം സംയമത്തോടെ സ്വീകരിച്ച താരങ്ങള്‍ നൃത്ത നിമിഷത്തിന്റെ സന്തോഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ആദിത്യൻ ജയൻ തന്നെയാണ് നൃത്തത്തിനായുള്ള ഒരുക്കങ്ങളും നൃത്തരംഗങ്ങളും ചിത്രങ്ങളായി ആരാധകരോട് പങ്കുവച്ചത്.
‘കടയ്ക്കൽ ഭഗവതിയുടെ മുന്നിൽ പ്രോഗ്രാം കഴിഞ്ഞു. ജീവിതത്തിൽ പണം വലിയൊരു ഘടകമാണെങ്കിലും സമാധാനവും സ്നേഹവുമാണു വലുത് എന്നു മനസ്സിലാക്കുന്നു.’ നൃത്ത വേഷത്തിലുള്ള അമ്പിളിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പം ആദിത്യൻ കുറിച്ചു. ഈ ചിത്രത്തിനു താഴെ ‘നിങ്ങളാണ് എന്റെ ശക്തി’ എന്ന് അമ്പിളി കമന്റും ചെയ്തു.
Post Your Comments