ഇരുപതു വര്‍ഷമായ തങ്ങളുടെ ദാമ്പത്യത്തിന്റെ വിജയ രഹസ്യം പങ്കുവയ്ക്കുകയാണ് ബോളിവുഡ് താര ദമ്പതിമാരായ കാജോളും അജയ് ദേവ്ഗണും. തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെയും ഇഷ്ടതാരങ്ങളായ ഇരുവരും തങ്ങളുടെ മികച്ച ദാമ്പത്യത്തിനു കാരണം ഒരു മുറിയില്‍ ഒന്നും ചെയ്യാതെ മണിക്കൂറുകളോളം ഞങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനാകും എന്നതാണെന്ന് പറയുന്നു.
തമ്മില്‍ എന്തും പറയാനാകുന്ന ഒരു ബോണ്ട് തങ്ങള്‍ക്കിടയിലുണ്ടെന്നും വീട്ടില്‍ പോലും വളരെ ചില്‍ഡ് ഔട്ട് കപ്പിള്‍ ആണ് താനും കജോളുമെന്നും അജയ് പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ‘എറ്റവും നല്ല കാര്യമെന്താണെന്ന് ചോദിച്ചാല്‍ നമ്മള് എന്താണോ അതില്‍ നിന്ന് മാറാന്‍ ഞങ്ങള്‍ ഇരുവരും പരസ്പരം ആവശ്യപ്പെട്ടിട്ടില്ല. അവള്‍ക്ക് കുറച്ച് സ്പേസ് വേണമെന്ന് തോന്നിയാല്‍ അതെടുക്കാം, അതുപോലെ എനിക്ക് ഒരല്പം സ്പേസ് വേണമെന്ന് തോന്നിയാല്‍ അവള് ഒരിക്കലും തരാതിരുന്നിട്ടുമില്ല. ഒരു മുറിയില്‍ ഒന്നും ചെയ്യാതെ മണിക്കൂറുകളോളം ഞങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനാകും. തമ്മില്‍ സംസാരിക്കുന്നില്ലല്ലോ എന്നോര്ത്തുപോലും ഞങ്ങള്‍ അപ്പോള്‍ അസ്വസ്ഥപ്പെടില്ല’.
Post Your Comments