ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരുന്ന പ്രിയ നടി വിജയലക്ഷ്മി ഗുരുതരാവസ്ഥയില്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ബെംഗലുരുവിലെ മല്യ ആശുപത്രിയില്‍ നടിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മോഹന്‍ലാലും ജയപ്രദയും പ്രധാന വേഷങ്ങളില്‍ എത്തിയ ദേവദൂതനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യന്‍ താരമാണ് വിജയലക്ഷ്മി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളില്‍ സജീവമായിരുന്നു വിജയലക്ഷ്മി കന്നഡ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്. ജയറാം-മുകേഷ്-ശ്രീനിവാസന്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഫ്രണ്ട്‌സിന്റെ തമിഴ് പതിപ്പില്‍ സൂര്യ, വിജയ് താരങ്ങള്‍ക്കൊപ്പം അമുത എന്ന കഥാപാത്രവുമായി വിജയലക്ഷ്മി എത്തിയിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്നു സിനിമയില്‍ നിന്നും അകലം പാലിക്കുകയായിരുന്നു താരമെന്നും നടിയുടെ ചികിത്സയ്ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും സഹോദരി ഉഷ ദേവി പറയുന്നു. ”ഞങ്ങളുടെ അമ്മയ്ക്ക് കഴിഞ്ഞ വര്‍ഷം ഒരു രോഗം ബാധിച്ചു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന പണമെല്ലാം അമ്മയുടെ ചികിത്സക്കുവേണ്ടി ചെലവഴിച്ചു. ഇപ്പോള്‍ ഞങ്ങളുടെ പക്കല്‍ ഒന്നുമില്ല. സിനിമാമേഖലയില്‍ നിന്ന് ഞങ്ങള്‍ സഹായം അഭ്യര്‍ഥിക്കുകയാണെന്നും” അവര്‍ പറയുന്നു. ഹിപ്പ് ഹോപ്പ് ആദിയുടെ മീസയാ മുറുക്കു എന്ന സിനിമയാണ് വിജയലക്ഷ്മിയുടെ അവസാന ചിത്രം.
Post Your Comments