സിനിമാ സീരിയല്‍ രംഗത്തെ പ്രിയ താരം സ്വാസിക മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറയുന്നു. .തമിഴിലും മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് താനും നേരിട്ടിട്ടുണ്ട്. പക്ഷെ നമ്മളത് തിരഞ്ഞെടുക്കുന്നുണ്ടോ ഇല്ലയോ എന്നതിലാണ് കാര്യമെന്നു താരം പറയുന്നു.
”കാസ്റ്റിംഗ് കൗച്ച് ഇപ്പോളും നേരിടുന്നുണ്ട്. പലരും ചോദിച്ചിട്ടുണ്ട് , ചോദിക്കുന്നുമുണ്ട്. പക്ഷെ ഇങ്ങനെ ചെയ്താൽ നമുക്ക് കുറെ പ്രശസ്തി ലഭിക്കും, നല്ല സിനിമ ലഭിക്കും, കുറെ പണം കിട്ടും എന്നൊക്കെ വിചാരിച്ചാൽ മാത്രമേ അത് നടക്കു. അല്ലാതെ ഒരിക്കലും നമ്മളെ പിടിച്ചുകൊണ്ടു പോയി നമ്മുടെ സമ്മതമില്ലാതെ ആരും ഒന്നും ചെയ്യില്ല. സിനിമ ഫീൽഡിൽ അച്ഛനും അമ്മയ്ക്കും കൂടെ വരാം. വേറൊരു ജോലിക്കും അത് പറ്റില്ല. എന്റെ അമ്മയൊക്കെ മോണിറ്ററിനെ പിന്നിൽ തന്നെയാണ് ഇരിക്കുന്നത്. മുറിയിലും അവരുണ്ട്. ഇനി അവരുടെ കണ്ണ് വെട്ടിച്ച് ആരെയേലും മുറിയിലേക്ക് വരുത്തണമെന്ന് വിചാരിച്ചാൽ മാത്രമേ അങ്ങനെയൊക്കെ സംഭവിക്കു.” ഒരു മാധ്യമത്തി തന്റെ പുതിയ ചിത്രമായ സ്വര്‍ണ്ണമത്സ്യങ്ങളുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ജി എസ് പ്രദീപ് ഒരുക്കിയ ചിത്രമാണ് സ്വര്‍ണ്ണമത്സ്യങ്ങള്‍.
Post Your Comments