BollywoodGeneralLatest News

എന്‍റെ ഹൃദയത്തിന് എപ്പോഴും ഭാരമാണ്; ശ്രീദേവിയുടെ മരണത്തില്‍ താരപുത്രിയുടെ വൈകാരിക കുറിപ്പ്

നടി ശ്രീദേവിയുടെ വിയോഗത്തിനു ഒരു വര്ഷം. തെന്നിന്ത്യയിലും ബോളിവുഡിലും എന്നും താര റാണിയായി വിലസിയ ശ്രീദേവിയുടെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യന്‍ സിനിമാലോകവും ആരാധകരും കേട്ടത്. ദുബായിലെ ഒരു ആ‍ഡംബര ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു ശ്രീദേവി. താരത്തിന്റെ വിയോഗം ഭര്‍ത്താവായ ബോണി കപൂറിനോ മക്കളായ ജാന്‍വിക്കും ഖുശിക്കും ഇതുവരെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ശ്രീദേവിയുടെ മരണ വാര്‍ഷിക ദിനത്തില്‍‌ ഇന്‍സ്റ്റാഗ്രാമിലൂടെ വളരെ വൈകാരികരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ജാന്‍വി കപൂര്‍.

എന്‍റെ ഹൃദയത്തിന് എപ്പോഴും ഭാരമാണ്. എന്നാല്‍ ഞാന്‍ എല്ലായിപ്പോഴും പുഞ്ചിരിക്കാറുണ്ട് കാരണം എന്‍റെ പുഞ്ചിരയില്‍ നീയുണ്ടെന്നാണ് കുറിപ്പിലുള്ളത്. കുറിപ്പിനൊപ്പം അമ്മയുടെ കൈ പിടിക്കുന്ന വ്യക്തതയില്ലാത്ത ഒരു ചിത്രവും ജാന്‍വി പങ്കുവെച്ചിട്ടുണ്ട്. കുറിപ്പുപോലെ തന്നെ വളരെ വൈകാരികമായ കമന്‍റുമായാണ് ആളുകളുടെ പ്രതികരണവും.

shortlink

Related Articles

Post Your Comments


Back to top button