ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പണം വാങ്ങിയശേഷം വഞ്ചിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഡല്‍ഹിയില്‍ സെപ്തംബര്‍ 30 ന് സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ നടി 37 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്നതായും എന്നാല്‍ അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കാതെ പിന്മാറുകയായിരുന്നുവെന്നും സംഘാടകര്‍ പരാതിയില്‍ പറഞ്ഞു. കൂടാതെ നടി പങ്കെടുക്കാത്തത് തങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുമെന്ന് അറിയിച്ചെങ്കിലും, നടി എത്തിയില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
സംഘാടകര്‍ നല്കിയ പരാതിയെ തുടര്‍ന്ന് സൊനാക്ഷി സിന്‍ഹയ്ക്കും മറ്റ് നാലു പേര്‍ക്കുമെതിരെ പോലീസ് വഞ്ചനാക്കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Post Your Comments