അവതാരകയായി മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരം ഒരിക്കല്‍ ശ്രീനഗര്‍ യാത്രയില്‍ ഉണ്ടായ അപകടത്തെക്കുറിച്ച് പങ്കുവയ്ക്കുന്നു.
”കാശ്മീരില്‍ ലേയ്ക്ക് ബൈക്കില്‍ യാത്ര നടത്തുക ആയിരുന്നു. കൂടെയുള്ളവര്‍ മുന്പില് പോയി. കാറ്റടിച്ചതിനേത്തുടര്ന്ന് ബൈക്ക് മറിഞ്ഞു. അന്ന് വീണതിന്റെ എതിര്‍വശത്തേക്കായിരുന്നു തെറിച്ചുവീണിരുന്നതെങ്കില് തീര്‍ച്ചയായും മരിച്ചേനെ. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. എനിക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും നന്നായി പരിക്കുപറ്റി. മുക്കാല്‍ മണിക്കൂറോളമാണ് സഹായിക്കാനാരും ഇല്ലാതെ അവിടെ നിന്നത്. അല്പസമയം കഴിഞ്ഞ് അതുവഴി വന്ന പ്രൊഫഷണല്‍ റൈഡര്‍മാരാണ് സഹായിച്ചത്. മുന്നില്‍ പോയവര്‍ ഞങ്ങള്‍ക്ക് അപകടം പറ്റിയെന്ന് അറിഞ്ഞുപോലുമില്ലായിരുന്നു. ” ജമേഷ് കോട്ടയ്ക്കലിന്റെ ജമേഷ് ഷോയില്‍ പങ്കെടുക്കവേയാണ് രഞ്ജിനി ഇത് പങ്കുവച്ചത്.
Post Your Comments