ഗുണ്ടകളാവന്‍ നടക്കുന്ന ഒരു പറ്റം യുവാക്കളുടെ ജീവിത കഥ പറഞ്ഞ കാളിദാസ് ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി. തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നെ ഈ ജീത്തു ജോസഫ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജീത്തു ജോസഫിന്റെ ഭാര്യ ലിന്റാ ജീത്തു ആണ്. അതിനെക്കുറിച്ച് ലിന്റ തുറന്നു പറയുന്നു ‘ആദിയുടെ ഷൂട്ടിന് ശേഷം ത്രില്ലര്‍ സിനിമകള്‍ മടുത്തു, മമ്മി ആന്‍ഡ് മീ പോലെയോ മൈ ബോസ് പോലെയോ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ജിത്തുപറഞ്ഞപ്പോള്‍, കുറച്ചു നാളുകളായി മനസ്സില്‍ ഉണ്ടായിരുന്ന സിനിമ കഥ അപ്പോഴാണ് അദ്ദേഹത്തോട് പറഞ്ഞത്.”
ജീത്തുവിന്റെ ആവശ്യപ്രകാരം വണ്‍ ലൈന്‍ ആണ് ആദ്യം എഴുതിയതെന്നും എന്നാല്‍ നൂറു പേജ് ഉള്ള ഒരു വണ്‍ ലൈന്‍ ആയി അത് മാറിയെന്നും അതിലെ സെക്കന്റ് ഹാഫ് ത്രില്ലര്‍ സസ്‌പെന്‍സ് സീനുകള്‍ ഒക്കെ മാറ്റാന്‍ ജീത്തു ആവശ്യപ്പെട്ടുവെന്നും ലിന്റ പറയുന്നു. കൂടാതെ തിരക്കഥ റീ റൈറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഞാന്‍ എഴുതിയ തിരകഥ ഞാന്‍ മാറ്റില്ലെന്ന് ആദ്യം പറഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”നല്ല തിരക്കഥകള്‍ ഉണ്ടാകുന്നത് മാറ്റി എഴുതുമ്ബോള്‍ ആണെന്ന് ജീത്തു പറഞ്ഞു. ഒടുവില്‍ ഞാന്‍ മാറ്റി എഴുതി മൂന്ന് മണിക്കൂര്‍ അടുപ്പിച്ചു ഉണ്ടായിരുന്നു ഫസ്റ്റ് ഡ്രാഫ്റ്റ് അതില്‍ കുറച്ചു സീനുകള്‍ ഒഴിവാക്കിയാണ് ജീത്തു ഷൂട്ട് ചെയ്തത്. ജീത്തുവും ഞാനും കൂടെ ഡബ് ചെയ്തു ബി ജി ഇല്ലാത്ത വേര്‍ഷന്‍ കണ്ടു, ഞാന്‍ വിചാരിച്ചതിനേക്കാള്‍ നന്നായി ജീത്തു അത് ഷൂട്ട് ചെയ്തിട്ടുണ്ട്. അതില്‍ കഥ തിരക്കഥ ലിന്റാ ജീത്തു എന്ന് ടൈറ്റിലില്‍ കണ്ടപ്പോള്‍ സന്തോഷം വന്നു, ഒപ്പം ചെറിയ പേടിയും.” ലിന്റ പങ്കുവച്ചു
Post Your Comments