സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനായുള്ള സ്ക്രീനിങ് പുരോഗമിക്കുകയാണ്. ഈ വര്‍ഷത്തെ മികച്ച നടി ആരാകും എന്നറിയാന്‍ ആവേശത്തോടെ ആരാധകര്‍ കാത്തിരിക്കുകയാണ്. മികച്ച നടിയാകാനുള്ള മത്സരത്തില്‍ സിനിമാ മേഖലയിലെ സീനിയർ,ജൂനിയർ യുദ്ധമാണ് നടക്കുന്നത്. മഞ്ജു വാരിയർ (ആമി,ഒടിയൻ) ഉർവശി (അരവിന്ദന്റെ അതിഥികൾ,എന്റെ ഉമ്മാന്റെ പേര്) അനു സിത്താര(ക്യാപ്റ്റൻ) സംയുക്ത മേനോൻ (തീവണ്ടി), ഐശ്വര്യ ലക്ഷ്മി(വരത്തൻ), എസ്തേർ (ഓള്) എന്നിവരാണ് മത്സരത്തില്‍ മുന്നിലുള്ളത്.
മോഹൻലാൽ (ഒടിയൻ,കായംകുളം കൊച്ചുണ്ണി) ദിലീപ്(കമ്മാരസംഭവം), ഫഹദ് ഫാസിൽ (ഞാൻ പ്രകാശൻ,വരത്തൻ,കാർബൺ), ജയസൂര്യ (ക്യാപ്റ്റൻ,ഞാൻ മേരിക്കുട്ടി),ജോജുജോർജ് (ജോസഫ്), സുരാജ് വെഞ്ഞാറമ്മൂട്(കുട്ടൻപിള്ളയുടെ ശിവരാത്രി) നിവിൻ പോളി(കായംകുളം കൊച്ചുണ്ണി), ടൊവിനോ തോമസ് (ഒരു കുപ്രസിദ്ധ പയ്യൻ,തീവണ്ടി,മറഡോണ,എന്റെ ഉമ്മാന്റെ പേര്) എന്നിവര്‍ മികച്ച നടനുള്ള മത്സര രംഗത്തുണ്ട്. കൂടാതെ ഏഏഏ താരങ്ങളെ അമ്പരപ്പിച്ചു കൊണ്ട് സംവിധായകന് എം.എ.നിഷാദും മികച്ച നടനുള്ള മത്സരത്തിനുണ്ട്. സുജിത് എസ്.നായർ സംവിധാനം ചെയ്ത വാക്ക് എന്ന ചിത്രത്തിൽ നായകനായി സംവിധായകൻ എം.എ.നിഷാദും ശ്രദ്ധേയ പ്രകടനമാണു കാഴ്ച വച്ചിരിക്കുന്നത്. ഡിനു തോമസ് സംവിധാനം ചെയ്ത കൂദാശയിലെ മികച്ച അഭിനയത്തിലൂടെ ബാബുരാജും രംഗത്തുണ്ട്.
ആകെ 104 സിനിമകളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഷാജി എൻ.കരുണിന്റെ ഓള്,ടി.വി.ചന്ദ്രന്റെ പെങ്ങളില,ജയരാജിന്റെ രൗദ്രം,ശ്യാമപ്രസാദിന്റെ എ സൺഡേ,സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ,മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യൻ,അഞ്ജലി മേനോന്റെ കൂടെ,സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ,എം.മോഹനന്റെ അരവിന്ദന്റെ അതിഥികൾ,റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി,സനൽകുമാർ ശശിധരന്റെ ചോല,പ്രിയനന്ദനന്റെ സൈലൻസർ,ജയൻ ചെറിയാന്റെ കാ ബോഡി സ്കേപ്സ്,വി.കെ.പ്രകാശിന്റെ പ്രാണ,,അമൽ നീരദിന്റെ വരത്തൻ,ശ്രീകുമാർ മേനോന്റെ ഒടിയൻ,ഡിജോ ജോസ് ആന്റണിയുടെ ക്വീൻ,എം.പത്മകുമാറിന്റെ ജോസഫ്,ഫെല്ലിനിയുടെ തീവണ്ടി,ജീൻ മാർക്കോസിന്റെ കുട്ടൻപിള്ളയുടെ ശിവരാത്രി,രഞ്ജിത് ശങ്കറിന്റെ ഞാൻ മേരിക്കുട്ടി, തുടങ്ങിയ ചിത്രങ്ങൾ വിവിധ അവാർഡുകൾക്കായി മത്സര രംഗത്തുണ്ട്.
Post Your Comments