പൃഥ്വിരാജും കാവ്യ മാധവനും പ്രധാനവേഷങ്ങളിലെത്തിയ കങ്കാരൂ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തിലെത്തിയ ഓവിയ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. കമല്‍ ഹസ്സന് അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിവാദ പ്രണയമായിരുന്നു ആരവ് -ഒവിയ ബന്ധം.
സഹതാരം ആരവുമായുള്ള ബന്ധത്തിന്റെ പേരില്‍ ബിഗ് ബോസില്‍ ഇനി തുടരില്ലെന്ന് പ്രഖ്യാപിച്ചു ഓവിയ ഷോയില്‍ നിന്നും പിന്മാറുകയും ചെയ്തു. ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു. എന്നാലും ഗോസിപ്പ് കോളങ്ങളില്‍ ആരവുമായുള്ള പ്രണയം ഇപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇതിനെക്കുറിച്ച് തുറന്നു പറയുകയാണ് ഓവിയ.
”ആരവുമായി ഞാന്‍ പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, അങ്ങനെ പറയാനാവില്ല. അദ്ദേഹം എന്റെ സഹയാത്രികനാണ്. എന്നാല്‍ സൗഹൃദത്തിന് അപ്പുറമാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം. അദ്ദേഹം എന്നെ എല്ലാത്തിനും പിന്തുണയ്ക്കുന്നു. ഞാന്‍ തിരിച്ചും.ഞങ്ങളുടെ ബന്ധത്തിന് ഒരു പ്രത്യേക ടാഗ് നല്കാന് ഞാന്‍ ആഗ്രഹിക്കുന്നില്ല” ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഓവിയ പങ്കുവച്ചു.
Post Your Comments