അവസരങ്ങള്‍ക്കായി സംവിധായകരെ കാണാന്‍ പല താരങ്ങളും പോകാറുണ്ട്. എന്നാല്‍ അങ്ങനെ ഒരു സംവിധായകനെ മുഖം കാണിക്കാനേ താന്‍ കാണിക്കാൻ പോയിട്ടുള്ളൂ. അതുപക്ഷേ തിക്താനുഭവമായിരുന്നു എന്ന് നെടുമുടി വേണു പറയുന്നത് തന്നെക്കുറിച്ചാണെന്ന് സംവിധായകന് മോഹന്‍.
1981 ല്‍ റിലീസ് ചെയ്ത ഹിറ്റ് ചിത്രം വിടപറയും മുന്‍പേ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചപ്പോഴാണു മോഹന്‍ ഇക്കാര്യം പങ്കുവച്ചത്. ”വിടപറയും മുൻപേയിലെ നായകനാകാൻ വന്ന വരവായിരുന്നു അത്. ‘താടിയും മുടിയുമൊക്കയായി കാവി മുണ്ടുമുടുത്താണു നെടുമുടി വേണു എന്നെ കാണാൻ വന്നത്. ആ രൂപമായിരുന്നില്ല എന്റെ സിനിമയിൽ വേണ്ടത്. പക്ഷേ ഉയരവും വണ്ണവുമൊക്കെ കൃത്യം. മാത്രമല്ല ‘തകര’ ഞാൻ കണ്ടുകഴിഞ്ഞു. എന്റെ സിനിമയിലേക്ക് ഞാൻ മനസിൽ വേണുവിനെ എടുത്തു കഴിഞ്ഞു. അതാണു വലിയ സംഭാഷണമൊന്നും നടത്താതിരുന്നത്.”
ഓഫിസിൽ പോകാതെ ലീവെടുത്ത് ഉഴപ്പി നടക്കുന്ന നായകനായി നെടുമുടി വേണു. ബോസായി പ്രേംനസീർ.
Post Your Comments