മലയാള സിനിമയിലെ സുന്ദരനായ വില്ലനായി തിളങ്ങിയ താരമാണ് ദേവന്. ആരണ്യകം എന്ന ചിത്രത്തില്‍ നക്സലൈറ്റ് വേഷത്തില്‍ എത്തിയ ദേവന് താന്‍ ആ വേഷത്തില്‍ അഭിനയിക്കുന്നതിനോട് എം ടിയ്ക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്നു തുറന്നു പറയുന്നു.
മമ്മൂട്ടിയെ മനസ്സില്‍ കണ്ടു എം ടി രചിച്ച വേഷമായിരുന്നു ആരണ്യകത്തിലെ കഥാപാത്രം. ഹരിഹരന് ഒരുക്കിയ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയത് ദേവനും. ചിത്രീകരണം കഴിഞ്ഞ ശേഷം പ്രസാദ് സ്റ്റുഡിയോയില്‍ ഫസ്റ്റ് പ്രിന്റ് കണ്ട എം ടിയുടെ വാക്കുകള്‍ ഇങ്ങനെ ..” മമ്മൂട്ടിയെ കൊണ്ട് പടം ചെയ്യിക്കാനായിരുന്നു എനിക്ക് പരിപാടി ഉണ്ടായിരുന്നത്. അനുഭവസമ്പത്തുള്ള ഒരു നടന് ചെയ്യണമെന്ന ഒരു ആഗ്രഹം ഉണ്ടായിരുന്നു. നിങ്ങള്‍ അത് ചെയ്യുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ പടം കണ്ടപ്പോള്‍ എനിക്ക് എന്റെ കഥാപാത്രത്തെ സ്ക്രീനില്‍ കാണാന്‍ പറ്റി. നേരെ മറിച്ച് അത് മമ്മൂട്ടി ആയിരുന്നെങ്കില്‍ ഞാന്‍ മമ്മൂട്ടിയെ സ്ക്രീനില്‍ കണ്ടേനെ. ”
എം ടിയുടെ എ വാക്കുകള്‍ കേട്ട് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ലെന്നു മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും ദേവന് പറയുന്നു. അഭിനയജീവിതത്തിലെ ഏറ്റവും വലിയ അവാര്‍ഡായിരുന്നു ആ വാക്കുകളെന്ന് ദേവന് കൂട്ടിച്ചേര്‍ത്തു
Post Your Comments