ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് ചിത്രം സന്ദേശത്തെ വിമര്‍ശിച്ച് തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തില്‍ വിയോജിപ്പുണ്ടെന്ന് ശ്യം പുഷ്‌കരന്‍ പറഞ്ഞു. എന്നാല്‍ സന്ദേശം പോലെ ഒരു സിനിമ ഇന്ന് ചെയ്താല്‍ വീടിന് മുന്നില്‍ ജാഥയും സമരവുമായിരിക്കുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെടുന്നു. കാലത്തിനനുസരിച്ച് സാഹചര്യങ്ങള്‍ മാറി. ജനങ്ങള്‍ക്ക് സഹിഷ്ണുത കുറഞ്ഞെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
”പണ്ട് വിമര്‍ശനത്തെ വിമര്‍ശനമായി കാണുന്നവര്‍ ഉണ്ടായിരുന്നു. പരിപ്പുവടയും കട്ടന്‍ചായയും കൊണ്ടുവാ എന്നു പറയുമ്ബോള്‍ ചിരിച്ചുകൊണ്ട് അത് ഉള്‍ക്കൊണ്ടിരുന്നു. ഇന്ന് ചെറുതായി വിമര്‍ശിക്കുമ്പോള്‍ അത് അവര്‍ക്ക് പൊള്ളുകയും പെട്ടെന്ന് പ്രതികരിക്കുകയും ചെയ്യുന്നു. കൂടാതെ രാഷ്ട്രീയക്കാരുടെ സ്വഭാവത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അവരുടെ ലക്ഷ്യത്തിലും സ്വഭാവത്തിലും മാറ്റം ഉണ്ട്. അധികാരത്തോടുള്ള അമിതമായ ആര്‍ത്തിയാണ് ഇപ്പോള്‍. നമ്മള്‍ ഒരാളെ വിശ്വസിച്ച് ഭരിക്കാന്‍ തെരഞ്ഞെടുത്താല്‍ അധികാരം കിട്ടുമ്ബോള്‍ അയാള്‍ മറ്റൊരാളായി മാറുന്നസ്ഥിതി. ഞാനും ശ്രീനിയും അതിനേപ്പറ്റി ആലോചന തുടങ്ങിക്കഴിഞ്ഞു. ഒരു പത്തുവര്‍ഷം കേരളത്തില്‍ ഇല്ലാത്ത ആള്‍ തിരിച്ചുവരുമ്ബോഴുള്ള കേരളം പഴയ മോഹന്‍ലാലൊക്കെ ചെയ്ത ഒരു കഥാപാത്രം. നടക്കാം, നടക്കാതിരിക്കാം.’ – സത്യന്‍ അന്തിക്കാട് പറയുന്നു.
Post Your Comments