
ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന യുവ നടിയാണ് സാനിയ. ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന സാനിയ വസ്ത്രത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇപ്പോഴിതാ അതീ ഗ്ലാമറസായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട സാനിയയുടെ ചിത്രങ്ങള്‍ വൈറല്‍.
കഴിഞ്ഞ ദിവസം നടന്ന ഏഷ്യാവിഷന്‍ അവാര്‍ഡ് നൈറ്റില്‍ മികച്ച നവാഗത നടിക്കുള്ള പുരസ്കാരമാമേറ്റുവാങ്ങാന്‍ എത്തിയ സാനിയ വേദിയില്‍ ഡാൻസും കാഴ്ചവച്ചു. ബോളിവുഡ് താരം രൺവീർ സിങിനൊപ്പമാണ് നടി ചുവടുവെച്ചത്.
പുരസ്കാരചടങ്ങിലെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി സാനിയ പങ്കുവച്ചിരുന്നു. അതോടെ വിമര്‍ശനവുമായി ആളുകള്‍ രംഗത്ത് എത്തുകയും ചെയ്തു.
Post Your Comments