GeneralLatest NewsMollywood

ആ സമയത്ത് സിനിമാ നടിയാണെന്ന് പോലും താന്‍ മറന്നുപോയി; സംവൃത

ഒരുകാലത്ത് മലയാളികളുടെ പ്രിയതാരമായിരുന്നു സംവൃത. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പ്രജിത്ത് ഒരുക്കുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. എന്നാല്‍ വിവാഹ ജീവിതത്തില്‍ മുഴുകിയ സമയത്ത് താന്‍ സിനിമാ നടിയാണെന്ന് പോലും മറന്നു പോയതായി നടി സംവൃത സുനില്‍.

”തിരക്കേറിയ ജീവിതത്തില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ആ ഇടവേള ആസ്വദിച്ചിരുന്നു. നിറയെ സുഹൃത്തുക്കളുണ്ടായിരുന്നതുകൊണ്ട് തന്നെ ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നില്ല. ആ കാലത്ത് ഞാനൊരു സിനിമാ നടിയാണെന്ന് പോലും മറന്നുപോയി. സാധാരണ വീട്ടമ്മയായി ഭര്‍ത്താവിനും മോനും ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാന്‍ പഠിച്ചു. സത്യത്തില്‍ ഇത്രയും കാലം കടന്നു പോയത് അറിഞ്ഞില്ല.” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംവൃത തുറന്നു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button