GeneralKollywoodLatest News

നടിയുടെ സ്വകാര്യ വീഡിയോ പുറത്ത്; നടനെ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ വഴിത്തിരിവ്

മലയാളിതാരം അതിഥി മേനോന്‍ തമിഴ് നടന്‍ അഭി ശരവണനെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ പുതിയ വഴിത്തിരിവ്. നടി തന്റെ ഭാര്യ ആണെന്ന് വെളിപ്പെടുത്തിയ അഭി വിവാഹ സര്‍ട്ടിഫിക്കറ്റും ചില ചിത്രങ്ങളും പുറത്തു വിട്ടിരുന്നു. താനും അതിഥിയും തമ്മിലുള്ള വിവാഹം മധുരയില്‍ വച്ച് കഴിഞ്ഞുവെന്നാണ് പത്ര സമ്മേളനത്തില്‍ അഭി പറയുന്നത്. ഇപ്പോഴിതാ അഭിയെ അതിഥിയെ വിവാഹം കഴിക്കുന്ന സ്വകാര്യ വിഡിയോയും സമൂഹമാധ്യമങ്ങളിലൂെട പുറത്തായിരിക്കുന്നു. ഒരു റൂമിൽ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തായത്.

എന്നാല്‍ അഭി ശരവണനെ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും ഇതെല്ലാം വ്യാജമാണെന്നുമാണ് അതിഥിയുടെ വാദം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭി ശരവണനെ വീട്ടില്‍ നിന്ന് കാണാതെ പോയിരുന്നു. അതോടെ നടി തട്ടിക്കൊണ്ടു പോയതാണെന്ന് ആരോപിച്ചു നടി അതിഥിയ്ക്കെതിരെ അഭിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയത്. രണ്ടു ടെഇവസം കഴിഞ്ഞു നടന്‍ തിരിച്ചെത്തിയതോടെ താരത്തിനെതിരെ പരാതിയുമായി അതിഥി പോലീസിനെ സമീപിച്ചു.

shortlink

Related Articles

Post Your Comments


Back to top button