GeneralLatest NewsMollywood

ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ? ചുട്ടമറുപടിയുമായി നമിത

സമൂഹ മാധ്യമങ്ങളിലൂടെ നടിമാരെ അപമാനിക്കുന്ന നിരവധി സംഭവങ്ങള്‍ ചര്‍ച്ചയാകാറുണ്ട്. നടിമാരുടെ ചിത്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും താഴെ അശ്ലീല കമന്റുമായി എത്തുന്ന വിമര്‍ശകര്‍ക്ക് പല താരങ്ങളും മറുപടി നല്‍കാറില്ല. എന്നാല്‍ അവരില്‍ വ്യത്യസ്തയാകുകയാണ് നടി നമിത പ്രമോദ്.

നടന്‍ ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ…ഇപ്പോൾ പടം ഒന്നും ഇല്ല അല്ലേ?’….എന്നാണു നടി നമിത പ്രമോദിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു വിമര്‍ശകന്റെ ചോദ്യം. പരിഹസിച്ചവന് ചുട്ടമറുപടിയുമായി നമിത രംഗത്ത് എത്തുകയും ചെയ്തു. ‘ചേട്ടന്റെ പ്രൊഫൈൽ കണ്ടപ്പോൾ മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം !! വയ്യ അല്ലേ !! ഏഹ് !’–ഇതായിരുന്നു നടിയുടെ മറുപടി

നമിതയുടെ മറുപടിയുടെ താഴെ നിരവധി ആളുകളാണ് താരത്തിന് പിന്തുണയും അഭിനന്ദനങ്ങളുമായി എത്തിയത്. നമിത പറഞ്ഞത് കുറച്ച് കുറഞ്ഞുപോയെന്നും പരിഹസിച്ചവനെതിരെ കേസ് കൊടുക്കണമെന്നും ആരാധകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button