തമിഴ് നടനെ മലയാളി താരം അതിഥി തട്ടിക്കൊണ്ടു പോയെന്ന ആരോപണം വലിയ ചര്‍ച്ചയായിരുന്നു. യുവ നടന് അഭി ശരവണനെ കാനാതായത്തോടെ അഭിയുടെ മാതാപിതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ നടന് തിരിച്ചെത്തിയതോടെ നടി പരാതിയുമായി രംഗത്തെത്തി. എന്നാല്‍ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. തന്റെ ഭാര്യയാണ് അതിഥിയെന്നും വിവാഹ സര്‍ട്ടിഫിക്കറ്റും താരം പരസ്യപ്പെടുത്തി. താനും അതിഥിയും മധുരയില്‍ വച്ചാണ് വിവാഹിതരായതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാർഥപേര് ആതിര സന്തോഷ് എന്നാണ്. അഭിയും അതിഥിയും മുൻപ് പ്രണയത്തിലായിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ ‘പട്ടതാരി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഇവർ അടുപ്പത്തിലായത്. എന്നാൽ ഏറെക്കഴിയും മുൻപേ ഇരുവരും വേര്‍പിരിഞ്ഞു.
അതേസമയം, വിവാഹം കഴിച്ചുവെന്ന നടന്റെ വെളിപ്പെടുത്തൽ വ്യാജമാണെന്ന വാദത്തിൽ ഉറച്ചു നില്‍ക്കുകയാണ് അതിഥി. അഭി തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അതിഥി പറയുന്നു
Post Your Comments