ഇന്നസെന്റ് എന്ന ആക്ടറെ ജനപ്രീതിയിലെത്തിച്ച ചിത്രമായിരുന്നു റാംജിറാവു സ്പീക്കിംഗ്. മാന്നാര്‍ മത്തായി എന്ന നാടക കമ്പനി ഉടമയായി ഇന്നസെന്റ് തകര്‍ത്തഭിനയിച്ച റാംജിറാവു മലയാള സിനിമയുടെ ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു.
ഇന്നസെന്റ് എന്ന നടന്റെ സിനിമാ കരിയറില്‍ വലിയ വഴിത്തിരിവായ റാംജിറാവു സ്പീക്കിംഗ് ഇപ്പോഴും മിനിസ്ക്രീനിലെ പ്രേക്ഷകരുടെ പ്രിയ ചിത്രമാണ്. കോമേഡിയനെന്ന നിലയില്‍ ഇന്ന്സേന്റിലെ നടന് വലിയ ഇമേജ് നല്‍കിയ മാന്നാര്‍ മാത്തായിയുടെ പ്രേക്ഷക സ്വീകാര്യതയെക്കുറിച്ചും, സിനിമയുടെ മഹാ വിജയത്തെക്കുറിച്ചും ഇന്നസെന്റ് ആദ്യം പങ്കുവച്ചത് തന്റെ മകനോടാണ്. സിനിമ പൂര്‍ത്തിയാക്കിയ ശേഷം മകനെ കാണാന്‍ ഡോണ്‍ ബോസ്കോ സ്കൂളിലെത്തിയ ഇന്നസെന്റ് നിറ കണ്ണുകളോടെ മകനോട് പറഞ്ഞു.
“അപ്പച്ചന്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ടു വരികയാടാ, റാംജിറാവു സ്പീക്കിംഗ് എന്നാണ് അതിന്റെ പേര് നാളെ അത് മലയാള സിനിമയുടെ ചരിത്രമാകും,
ആ ഓര്‍മകള്‍ ഇന്നും തന്റെ മകന്റെ മനസ്സിലുണ്ടെന്നും, സിനിമ ടിവിയില്‍ വരുമ്പോഴൊക്കെ അവന്‍ അത് തന്നോട് പറയാറുണ്ടെന്നും” ഇന്നസെന്റ് പറയുന്നു.സായ്കുമാര്‍ എന്ന പുതുമുഖ നടനും സിദ്ധിഖ് ലാല്‍ എന്ന നവാഗതരായ ഇരട്ട സംവിധായകരും റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാളത്തിനു സ്വന്തമായി. 1989-ല്‍ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിംഗ് അന്നത്തെ മലയാള സിനിമയില്‍ നിന്ന് ഏറെ മാറ്റമുള്ള നവതരംഗ ചിത്രമായും അറിയപ്പെട്ടിരുന്നു. പൂര്‍ണമായും ഹ്യൂമര്‍ ട്രാക്കില്‍ കഥ പറഞ്ഞ ചിത്രം വൈകാരികതയുടെ ചില നിമിഷങ്ങളും പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരുന്നു.
Post Your Comments