സിനിമയില്‍ ബലാത്സംഗം ചെയ്യുന്ന കഥാപാത്രങ്ങളെ ഇനി അവതരിപ്പിക്കില്ലെന്നു നടന്‍ വിനീതിന്റെ തുറന്നു പറച്ചില്‍. പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിക്കുന്ന കഥാപാത്രമായോ ബലാത്സംഗരംഗങ്ങളിലോ അഭിനയിക്കാന്‍ ഇനി തനിക്കാവില്ലെന്നു വിനീത് ഒരു സ്വകാര്യ എഫ് എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
കെമിസ്ട്രി എന്ന ചിത്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന അധ്യാപക വേഷത്തിലാണ് വിനീത് എത്തിയത്. അത് ഒരു വൃത്തികെട്ട കഥാപാത്രമായിരുന്നുവെന്നും ക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞതെന്നും വിനീത് പങ്കുവച്ചു.
വിനീതിന്റെ വാക്കുകള്‍ ഇങ്ങനെ.. ”ഡയലോഗിലൂടെ മാത്രമാണ് കെമിസ്ട്രിയിലെ ആ കഥാപാത്രം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. സ്‌ക്രീനില്‍ മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഒരു തരത്തില്‍ അത്തരം വിഷയങ്ങളെ പ്രൊമോട്ട് ചെയ്യുകയാണ്. അതിനോട് യോജിക്കാനാവില്ല. ഒരു ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ഒരു സൈക്കിക്ക് ഡോക്ടറുടെ റോള്‍ ചെയ്യാമോ എന്ന് ഈയിടെ ഒരു സംവിധായകന്‍ ചോദിച്ചിരുന്നു. എനിക്കത് റിലേറ്റ് ചെയ്യാനേ പറ്റാത്തതിനാല്‍ നിരസിക്കുകയായിരുന്നു. യഥാര്‍ഥജീവിതം തുറന്നു കാട്ടലാണെങ്കില്‍ പോലും ഇത്തരം രംഗങ്ങള്‍ സ്‌ക്രീനിലഭിനയിക്കുന്ന തിലൂടെ നമ്മള്‍ അതിനെ പ്രൊമോട്ട് ചെയ്യുക തന്നെയാണ്. നെഗറ്റീവ് സൈഡുകള്‍ ചെയ്യുന്നതിലെനിക്ക് താത്പര്യവുമില്ല.”
Post Your Comments