GeneralLatest NewsMollywood

നവോത്ഥാനം ആരാധനാലയങ്ങളിൽ നിന്നു തുടങ്ങണം; ആര്‍ത്തവ വിലക്കിനെതിരെ നടി അനുമോള്‍

ആര്‍ത്തവവിലക്കിനെതിരെ നടി അനുമോള്‍. സബരിമല വിഷയത്തില്‍ പ്രഹികരിച്ചു കൊണ്ടാണ് താരം ആർത്തവം അശുദ്ധമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് തുറന്നു പറഞ്ഞത്. ശരീരത്തിന്റെ സ്വാഭാവികമായ ഒരു അവസ്ഥ ആയിട്ടേ ആര്‍ത്തവത്തെ തോന്നിയിട്ടുള്ളൂവെന്നും പറഞ്ഞ അനുമോള്‍ താൻ എന്തായാലും ആർത്തവം ഉള്ളപ്പോൾ ക്ഷേത്രത്തിൽ കയറില്ലെന്നും വ്യക്തമാക്കി.

” വിയർത്തു കുളിച്ചിരിക്കുമ്പോൾ പോലും അമ്പലങ്ങളിൽ കയറാൻ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാൻ. എന്റെ മനസ്സിൽ ക്ഷേത്രങ്ങൾക്ക് ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയുമൊക്കെ മണമാണ്. ആർത്തവം ആകുമ്പോൾ എവിടെയും പോകാൻ ഇഷ്ടമില്ല. എന്നാൽ പോകുന്നവരോട് എനിക്ക് എതിർപ്പുമില്ല” താരം പറഞ്ഞു.

അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു. ”പോകുന്നതും പോകാതിരിക്കുന്നതുമൊക്കെ അവരവരുടെ ഇഷ്ടം. സ്ത്രീകളെ വിലക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. നമ്മളാരാ മറ്റൊരാളെ വിലക്കാൻ? അവർക്ക് അവരുടേതായ അവകാശങ്ങളില്ലേ? ഇങ്ങനെ വിലക്ക് കല്പിക്കുന്നവർക്ക് ആരാണ് അതിനുള്ള അധികാരം കൊടുത്തിട്ടുള്ളത്? ” അനുമോള്‍ ചോദിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button