
വീണ്ടും മുഴുനീള കോമഡി വേഷവുമായി ദിലീപ് തിരിച്ചെത്തുകയാണ്. ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തില്‍ സംസാര വൈകല്യമുള്ള കഥാപാത്രമായാണ് ദിലീപ് എത്തുക. എന്നാല്‍ ഈ ചിത്രത്തിൽ ദിലീപ് നായകനായതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് നടന്‍ അജു വർഗീസ്.
നാല് വർഷങ്ങൾക്ക് മുൻപ് നടന്ന കഥയാണിതെന്നു പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അജു . ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിലേയ്ക്ക് ദിലീപിനെ നിർദ്ദേശിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് പറയുന്നത്. കോടതി സമക്ഷം ബാലൻ വക്കീലിന്റെ കഥ നായകനും മുൻപ് കേൾക്കുന്നത് മോഹൻലാൽ ആണ്. ശേഷം നായക വേഷത്തിലേക്ക് ദിലീപിനെ നിർദ്ദേശിക്കുന്നതും ലാൽ ആണ്. മംമ്ത മോഹൻദാസ് ആണ് ചിത്രത്തില്‍ നായിക.
അജുവിന്റെ കുറിപ്പ്
“ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കോമഡി ക്രൈം ത്രില്ലർ ആക്ഷൻ എല്ലാം ഉൾപ്പെടുത്തിയ ഒരു ഫാമിലി എന്റർടൈനറാണ്. നാല് വർഷങ്ങൾക്ക് മുമ്പ് കഥ കേട്ട ശേഷം ലാലേട്ടനാണ് ദിലീപിനെ ചിത്രത്തിലെ നായകനായി നിർദേശിച്ചത്. “
Post Your Comments