Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodTV Shows

ഇത് ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം; ആര്യയുടെ വാക്കുകള്‍ വൈറല്‍

താനൊരു ‘സിംഗിൾ മദർ’ ആണെന്ന് അവതാരകയും നടിയുമായ ആര്യ തുറന്നു പറഞ്ഞിരുന്നു. ആര്യയുടെ സ്വകാര്യ ജീവിത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടയില്‍ കന്യകയാണോ എന്ന ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് വിവാഹ മോചനത്തെക്കുറിച്ചും മകളെക്കുറിച്ചും ആര്യ വെളിപ്പെടുത്തിയത്. ഭർത്താവുമായി വേർപിരിഞ്ഞാണു കഴിയുന്നതെന്നും രണ്ടു പേരും ചേർന്നാണു കുഞ്ഞിനെ വളർത്തുന്നതെന്നും ആര്യ അന്നു വ്യക്തമാക്കി. മകൾക്ക് ജന്മദിനാശംസകൾ നേർന്ന് താരത്തിന്റെ കുറിപ്പ്.

‘‘ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം അനുഗ്രഹമായി ലഭിച്ചിട്ട് ഇന്നേക്ക് ഏഴു വർഷമാകുന്നു. എന്റെ രക്തത്തിന്റെ ഭാഗമായ ഓമന മകൾ വളർന്ന് ദൈവത്തിന്റെ സുന്ദരമായ സൃഷ്ടികളില്‍ ഒന്നായതു കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു. എന്റെ എല്ലാ വേദനയും ബുദ്ധിമുട്ടുകളും ഈയൊരു സന്തോഷത്തിനു വേണ്ടിയായിരുന്നു. അവൾ എന്റെ അച്ഛനെപ്പോലെ വളരുന്നത് മാറി നിന്നു നോക്കി കാണുക മാത്രമാണ് ഇനി ചെയ്യാനുള്ളത്. പ്രിയപ്പെട്ടവരെ, നിങ്ങളുടെ പ്രിയപ്പെട്ട റോയകുട്ടിക്ക് ഇന്ന് 7 വയസ്സാകുന്നു. നിങ്ങളുടെ പ്രാർഥനയിൽ അവളെ ഓർക്കുക. എന്നത്തേയും പോലെ അവളെ സ്നേഹിക്കുക. എന്റെ കുട്ടിക്ക് ജന്മദിനാശംസകൾ’’– ആര്യ കുറിച്ചു.

തിങ്കളാഴ്ചയായിരുന്നു ആര്യയുടെ മകൾ റോയയുടെ ഏഴാം പിറന്നാൾ. റോയയെ ചുംബിക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് ആര്യ ഇൻസ്റ്റാഗ്രാമിൽ പിറന്നാൾ ആശംസകൾ നേർന്ന് കുറിപ്പിട്ടത്.

 

shortlink

Related Articles

Post Your Comments


Back to top button