മോഹന്‍ലാല്‍ -ഭദ്രന് ടീം മലയാളികള്‍ക്ക് മറക്കാനാവാത്ത സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ്. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തില്‍ ഭദ്രന് ചിത്രങ്ങളുണ്ടാക്കിയ ഇംപാക്റ്റ് ചെറുതൊന്നുമല്ല, സ്ഫടികം എന്ന ഒരൊറ്റ ചിത്രം തന്നെ അതിനു ഉദാഹരണം. മോഹന്‍ലാല്‍-ഭദ്രന് ടീം അവസാനമായി ഒന്നിച്ച ചിത്രമാണ് ഉടയോന്. 2005-ല്‍ പുറത്തിറങ്ങിയ ഉടയോന് ബോക്സോഫീസില്‍ വിജയമായിരുന്നില്ല, എന്നിരുന്നാലും ചിത്രം മോണിറ്ററില്‍ കണ്ട ശേഷം മോഹന്‍ലാല്‍ തന്റെ നെറുകയില്‍ ചുംബിച്ചെന്നു ഭദ്രന് പറയുന്നു.
“ഈ സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്നൊന്നും അറിയില്ല പക്ഷെ തന്റെ സിനിമാ ജീവിതത്തില്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത സിനിമയായിരിക്കും ഉടയോന് എന്നും”, മോഹന്‍ലാല്‍ തന്നോട് പറഞ്ഞതായി ഭദ്രന് വ്യക്തമാക്കുന്നു.
ഭദ്രന്റെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നായകനാണ് മോഹന്‍ലാല്‍, മോഹന്‍ലാലിനെ വില്ലന്‍ റോളില്‍ നിന്ന് മോചിപ്പിച്ചതും ഭദ്രന് എന്ന സംവിധായകനാണ്. ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന ചിത്രത്തില്‍ ജയന് എന്ന മോഹന്‍ലാലിന്റെ വേഷം വില്ലനില്‍ നിന്നുള്ള ആദ്യ മാറ്റമായിരുന്നു.
Post Your Comments