പതിനെട്ട് വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം ബോളിവുഡ് താര സുന്ദരി അവസാനിപ്പിച്ചത് ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചാ വിഷയമായിരുന്നു. നിര്‍മ്മാതാവ് അർബാസ് ഖാനുമായുള്ള വിവാഹ മോചനത്തിലേക്ക് നയിച്ച സാഹചര്യവും കാരണവുമെല്ലാം തുറന്നു പറയുകയാണ് നടി മലൈക അറോറ. താനും അര്ബാസും പിരിയുന്നതിനെപ്പറ്റി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോൾ ഒന്നുകൂടി ആലോചിക്കാനാണ് എല്ലാവരും പറഞ്ഞത്. ആരും തന്റെ ഈ തീരുമാനത്തെ അംഗീകരിച്ചിരുന്നില്ലെന്നും കരീന കപൂറിനൊപ്പമുള്ള ‘വാട് വുമൺ വാണ്ട്’ എന്ന ചാറ്റ് ഷോയില്‍ മലൈക വെളിപ്പെടുത്തുന്നു.
”വിവാഹമോചനം നേടുന്നതിന്റെ തലേ രാത്രി പോലും എന്റെ കുടുംബം എന്നോട് ചോദിച്ചുകൊണ്ടിരുന്നു. ഇത് വേണോ, ഇത് തന്നെയാണോ തീരുമാനം എന്നൊക്കെ. പക്ഷേ ഞാൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു എന്നറിഞ്ഞതിന് ശേഷം അവർ എന്നെ പിന്തുണച്ചു. ശക്തയാണെന്ന് ഓർമിപ്പിച്ച് എന്നെ ധൈര്യപ്പെടുത്തി. എല്ലാവരും വിവാഹമോചനം നേടണമെന്നല്ല ഞാൻ പറഞ്ഞുവരുന്നത്. പക്ഷേ ഒട്ടും സന്തോഷമില്ലാത്ത വിവാഹജീവിതത്തിൽ എല്ലാം സഹിച്ച് മുന്നോട്ടുപോകുന്നവരാണ് നിങ്ങളെങ്കിൽ അഭിമാനത്തോടെ ഈ തീരുമാനമെടുക്കൂ. ശക്തയായ സ്ത്രീയാണെന്ന് തെളിയിച്ചുകൊടുക്കൂ. വിവാഹജീവിതത്തിൽ ഞാനും അർബാസും സന്തുഷ്ടരായിരുന്നില്ല. ഞങ്ങൾക്ക് ചുറ്റമുള്ളവരെയും അത് ബാധിക്കാൻ തുടങ്ങിയിരുന്നു. ഞാൻ ഒറ്റക്കെടുത്ത തീരുമാനമായിരുന്നില്ല അത്. എല്ലാ വശങ്ങളും നന്നായി ആലോചിച്ച ശേഷം ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അത്. ഒരമിച്ചുള്ളപ്പോൾ സന്തോഷമായിരിക്കാൻ സാധിക്കില്ലെങ്കിൽ രണ്ടുപേരും അവരവരുടെ ജീവിതവുമായി മുന്നോട്ട് പോകുന്നതല്ലേ നല്ലത്.” മലൈക പറയുന്നു.
‘
Post Your Comments