മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ജഗതിയ്ക്ക് ഓര്‍മ്മ ശക്തി തിരിച്ചു കിട്ടിയെന്നും നടി കല്പനയുടെയും കലാഭവന്‍ മണിയുടെയും മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ വളരെ സങ്കടമുണ്ടായിരുന്നുവെന്നും ജഗതിയുടെ മകന്‍ പറയുന്നു. താരങ്ങളുടെ മരണ വാര്‍ത്ത വന്നപ്പോള്‍ ”എനിക്ക് കാണേണ്ട ടി.വി ഓഫ് ചെയ്യൂ’ എന്നാണ് ജഗതി പറഞ്ഞതെന്നും രാജ് കുമാര്‍ പറയുന്നു.
” പപ്പയുടെ ഓര്‍മശക്തി ഇപ്പോള്‍ പരിപൂര്‍ണമായി തിരിച്ചു കിട്ടി. ബാല്യകാലത്തെ സുഹൃത്തുക്കളെ വരെ പപ്പ കണ്ടാല്‍ തിരിച്ചറിഞ്ഞു തുടങ്ങി. നേരത്തേ ഞങ്ങള്‍ പരിചയപ്പെടുത്തി കൊടുക്കണമായിരുന്നു ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. അത്യാവശ്യം വാക്കുകള്‍ സംസാരിച്ചു തുടങ്ങി. പപ്പ ഉദ്ദേശിക്കുന്നത് ഞങ്ങള്‍ക്ക് നന്നായി മനസിലാകും. കല്‍പ്പന ചേച്ചിയും (നടി കല്‍പ്പന) കലാഭവന്‍ മണിയും മരിച്ചപ്പോള്‍ പപ്പ ഒരുപാട് സങ്കടപ്പെട്ടു. ”എനിക്ക് കാണേണ്ട ടി.വി ഓഫ് ചെയ്യൂ’ എന്ന് പറഞ്ഞു. ” ഇത് ഡോക്ടറോട് പറഞ്ഞപ്പോള്‍ അങ്ങനെ ജഗതിസാര്‍ പറഞ്ഞുവെങ്കില്‍ അത് നല്ല മാറ്റമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
Post Your Comments