CinemaMollywoodNEWS

ഒരു സൂപ്പര്‍ താരങ്ങളുടെയും ശുപാര്‍ശ ആഗ്രഹിച്ചിരുന്നില്ല:ഏത് വമ്പനായാലും നട്ടെല്ല് നിവര്‍ത്തി പറയാന്‍ ടി.ദാമാരോദരന്‍ ധൈര്യം കാണിച്ചിരുന്നു

ക്വാളിറ്റിയുള്ള വാണിജ്യ സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച ടി.ദാമോദരന്‍ എന്ന തിരക്കഥാകൃത്ത് ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്നു, ടി. ദാമോദരന്റെ തൂലികയില്‍ പിറവിയെടുത്ത ചിത്രങ്ങള്‍  മലയാള സിനിമയുടെ വാണിജ്യ രംഗത്തെ  അവിഭാജ്യ ഘടകമായിരുന്നു. ആരെയും കൂസാത്ത ടി ദാമോദരന്‍ ഒരു സൂപ്പര്‍ താരങ്ങളുടെയും ശുപാര്‍ശകള്‍ ആഗ്രഹിച്ചിട്ടില്ലാത്ത വ്യക്തിയാണ്.

ഏതു സൂപ്പര്‍  താരമായാലും എന്തും വെട്ടി തുറന്നു പറയാനുള്ള ചങ്കൂറ്റത്തെക്കുറിച്ച് ഒരിക്കല്‍ ടി ദാമോദരന്‍ പങ്കുവച്ചത് ഇങ്ങനെ

“നമ്മുടെ നിലപാടുകള്‍ ആര്‍ക്കും മുന്നില്‍ തുറന്നു പറയണം, സൂപ്പര്‍ താരമായാലും എന്തേലും തുറന്നു പറയാനുള്ള ഭയമുണ്ടാകുന്നത് അവരില്‍ നിന്ന് എന്തേലും സഹായമോ സഹകരണമോ പാരിതോഷികമോ ആഗ്രഹിക്കുമ്പോഴാണ്, ഞാന്‍ അങ്ങനെയൊരു വ്യക്തിയല്ല, മമ്മൂട്ടി ശുപാര്‍ശ ചെയ്തിട്ടോ മോഹന്‍ലാല്‍ ശുപാര്‍ശ ചെയ്തിട്ടോ എനിക്കൊരു സിനിമ ആവശ്യമില്ല. അവസരങ്ങള്‍ ആഗ്രഹിക്കുന്നവരാണ് സൂപ്പര്‍ താരങ്ങള്‍ പറയുന്ന എന്ത് കാര്യങ്ങള്‍ക്കും ശരി വയ്ക്കുന്നത്. സത്യസന്ധമായി എന്തും തുറന്നു പറയാനുള്ള ഉറച്ച നിലപാടില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍”.

മമ്മൂട്ടി മോഹന്‍ലാല്‍ എന്നീ നടന്മാരെ സൂപ്പര്‍ താര വളര്‍ച്ചയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വന്നതില്‍ ടി ദാമോരന്‍ എന്ന രചയിതാവിനുള്ള പങ്ക് വളരെ വലുതാണ്. ഹരിഹരന്‍,ഐവി ശശി പ്രിയദര്‍ശന്‍ തുടങ്ങിയ ഹിറ്റ് മേക്കേഴ്സിന്റെ ചിത്രങ്ങള്‍ക്ക് വലിയ ഇമേജ് നല്‍കുന്നതിലും ടി.ദാമോദരന്‍ രചനകള്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button