
നടന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് നടന്‍ വിശാഖുമായുള്ള വിവാഹത്തിനു ശേഷം ഐസ്‌ലാന്റില്‍ മധുവിധു ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഫെബ്രുവരി 15 നായിരുന്നു സൗന്ദര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തുകയാണ് ചില ആരാധകര്‍.
പുല്‍വാമ ഭീകരാക്രമണത്തിന്റെ ആഘാതത്തില്‍ രാജ്യം നടുങ്ങി നില്‍ക്കേ ഇത്തരത്തില്‍ ട്വീറ്റ് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. രണ്ട് ദിവസത്തേക്കെങ്കിലും ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കണമെന്നും ചിലര്‍ പറയുന്നു. ഇതിന് തൊട്ടുപിന്നാലെ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സൗന്ദര്യ ട്വീറ്റ് ചെയ്തു
Post Your Comments