തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് റോജ. അരവിന്ദ് സ്വാമിയെ നായകനാക്കി മണിരത്നം ഒരുക്കിയ ഈ ചിത്രം വലിയ വിജയമായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നായകനാകേണ്ടി ഇരുന്നത് പ്രമുഖ സംവിധായകന്‍ രാജീവ് മേനോന്‍ ആയിരുന്നു. റോജയിലെ ആ വേഷം നിരസിച്ചതിനെക്കുറിച്ച് ക്യാമറാമാന്‍ കൂടിയായ രാജീവിന്റെ വാക്കുകള്‍ ഇങ്ങനെ..
”ആല്‍വാര്‍പേട്ടില്‍ ഞങ്ങള്‍ക്ക് കോമണ്‍ സുഹൃത്തുക്കളുണ്ട്. ഞാന്‍ ചെയ്ത പരസ്യങ്ങള്‍ കണ്ടാണ് അദ്ദേഹം വിളിക്കുന്നത്. ഒരു കഥ എന്നോട് പറഞ്ഞു. ഒരു കഥ എന്നോട് പറഞ്ഞു. സെക്കന്റ് ഹാഫിനെക്കുറിച്ച് ഞാന്‍ ചോദിച്ചു. അതൊന്നും നീ ചോദിക്കേണ്ട, നിന്നെ അഭിനയിക്കാനാണ് ഞാന്‍ വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ക്യാമറ ചെയ്താല്‍ മതിയെന്ന് ഞാനും പറഞ്ഞു. ആക്ട് ചെയ്താല്‍ എന്താണ് കുഴപ്പമെന്ന് മണി ചോദിച്ചു. അഭിനയിച്ചാല്‍ ക്യാമറ ചെയ്യാന്‍ ആരും വിളിക്കില്ല എന്ന് ഞാന്‍ പറഞ്ഞു. ആ സിനിമയായിരുന്നു റോജ. അരവിന്ദ് സ്വാമിയായിരുന്നു നായകനായി. എന്നെ എല്ലാവരും ചീത്തവിളിച്ചു.”
സംവിധായകന്‍ മണിരത്‌നത്തിന്റെ ബോംബെ, ഗുരു, കടല്‍ എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു രാജീവ്. മിന്‍സാര കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ രാജീവ് മേനോന്‍ നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വ്വം താളമയം എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനു ഒരുങ്ങുകയാണ്.
Post Your Comments