നടനും സംവിധായകനുമായ അനുരാഗ് കശ്യപന്റെ പേരില്‍ സ്ത്രീകളുമായി ഓൺലൈൻ സൗഹൃദങ്ങൾ സ്ഥാപിക്കുകയും വിദേശ നമ്പറുകളിൽ നിന്ന് അവരെ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. താരം തന്നെയാണ് വിവരം സ്ക്രീന്‍ ഷോട്ട് സഹിതം പുറത്തുവിട്ടത്. . തനിക്ക് ഫെയ്സ്ബുക്കിൽ അക്കൗണ്ടില്ലെന്നും തന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ..
” എന്റെ വ്യാജ പ്രൊഫൈലുകൾ ഫെയ്സ്ബുക്കിലുണ്ട്. അതൊന്നും തന്നെ എന്റേതല്ല. എനിക്ക് ഫെയ്സ്ബുക്കിൽ അക്കൗണ്ടില്ല”- അനുരാഗ് കശ്യപ് പറയുന്നു. ‘ഞാനെന്ന വ്യാജേന നിങ്ങൾക്ക് മേസേജ് അയയ്ക്കുന്ന വ്യക്തിയെ എത്രയും വേഗം ബ്ലോക്ക് ചെയ്യുക. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് സ്ത്രീകൾക്ക് സന്ദേശങ്ങൾ അയയ്ക്കുക മാത്രമല്ല വിദേശ നമ്പറുകളിൽ നിന്ന് വിളിച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നുണ്ട് എന്ന വിവരവും ലഭിച്ചിട്ടുണ്ട്. ദയവു ചെയ്ത് അത്തരം സന്ദേശങ്ങളോടും ഫോൺവിളികളോടും പ്രതികരിക്കാതിരിക്കുക. അതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക. ഞാൻ ഇതുസംബന്ധിച്ച് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. യാത്രകളിലാണെങ്കിൽപ്പോലും ഞാൻ എന്റെ ഇന്ത്യൻ നമ്പർ മാത്രമേ ഉപയോഗിക്കാറുള്ളൂ’.
Post Your Comments