യുവ നടനെതിരെ പരാതിയുമായി മലയാളിയും തമിഴ് നടിയുമായ അതിഥി മേനോന്‍. രണ്ടു ദിവസം മുന്പ് അഭി ശരവണ്‍ എന്ന തമിഴ് യുവനടനെ കാണാതായിരുന്നു. ഇതില്‍ നടിയ്ക്കെതിരെ പരാതിയുമായി അഭിയുടെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു സുഹൃത്തിന്റെ വീട്ടില്‍ ആയിരുന്നുവന്നു അറിയിച്ചു അഭി തിരിച്ചെത്തുകയും ചെയ്തു.
അഭി ശരവണന്‍ തനിക്കെതിരേ വ്യാജ പ്രചരണങ്ങള്‍ നടത്തി ശല്യം ചെയ്യുന്നുവെന്ന് കാട്ടി പോലീസില്‍ പരാതിയുമായി എത്തിയിരിക്കുകയാണ് അതിഥി. അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്. ഞാന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും അതിഥി പറയുന്നു.
”ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്റെ വീട്ടില്‍ വന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചു. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ മകന്റെ ഭാവി നശിപ്പിക്കരുതെന്നു അഭിയുടെ മാതാപിതാക്കള്‍ തന്നെവന്നു കണ്ടിരുന്നു. ഇനിയും ഇത് സഹിക്കാന്‍ കഴിയില്ല” താരം പറയുന്നു
Post Your Comments