നര്‍മത്തിന്റെ പുതിയ ട്രാക്ക് വേറിട്ട ആവിഷ്കാരത്തോടെ സ്ക്രീനിലെത്തിച്ച് കയ്യടി നേടിയവരാണ് സിദ്ധിഖ് ലാല്‍ ടീം, മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സന്ദര്‍ഭ ഹാസ്യം പരിചയപ്പെടുത്തിയ ഈ കൂട്ടുകെട്ട് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ‘റാംജിറാവു സ്പീക്കിംഗ്’. ചിത്രത്തിന്റെ ഗംഭീര വിജയം സിദ്ധിഖ് ലാല്‍ ടീമിനെ ജനപ്രീതിയിലെത്തിച്ചു.
ആദ്യ സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷം സിനിമയില്‍ നിന്നുള്ള ഒരാള്‍ ഫാസിലിനെ വിളിച്ചു പറഞ്ഞത് നെഗറ്റീവ് അഭിപ്രായങ്ങളാണ്. അദ്ദേഹത്തിന്റെ മക്കള്‍ സിനിമയുടെ ഒരു സീനിലും ചിരിച്ചില്ലെന്നും, ലാഗ് ഫീല്‍ ചെയ്യുന്ന സിനിമയില്‍ ഇരുപത് മിനിറ്റോളം അനാവശ്യമാണെന്നും അയാള്‍ ഫാസിലിനോട് തുറന്നടിച്ചു, ഒടുവില്‍ ഫാസില്‍ സിദ്ധിഖ് ലാല്‍ ടീമിനോട് ഇങ്ങനെയൊരു അഭിപ്രായം വന്നതിനെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി, സംഭവം കേട്ടതും സിദ്ധിഖ് പറഞ്ഞത് അദ്ദേഹത്തിന്റെ കുട്ടികളെ ഏതെങ്കിലും ഡോക്ടറെ കാണിക്കാനാണ്.
പ്രിവ്യൂ ഷോ കണ്ട ശേഷം ആ വ്യക്തി പങ്കുവെച്ച നിരൂപണം ശ്രദ്ധിക്കാതിരുന്ന സിദ്ധിഖ്- ലാല്‍ ടീം ഒരു മാറ്റങ്ങളും വരുത്താതെ ചിത്രം തിയേറ്ററിലെത്തിക്കാന്‍ തീരുമാനിച്ചു, എറണാകുളം ഷേണായിസ് പോലെയുള്ള തിയേറ്ററുകളില്‍ ആദ്യ പ്രദര്‍ശനം കാണാന്‍ അന്‍പത് പേര് മാത്രമാണ് ഉണ്ടായിരുന്നത്, പിന്നീടു ചിത്രം വലിയ രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിക്കുകയും മലയാള സിനിമയുടെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി ചിത്രം മാറുകയും ചെയ്തു.
Post Your Comments