
അവതാരകയായി മലയാളികളുടെ മനം കവര്‍ന്ന താരങ്ങളില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്. നീണ്ട ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ ഒരു ദിവസം വാഹമോടിക്കുമ്പോള്‍ ഓര്‍മ്മയില്ലാതെ ഉറങ്ങിപ്പോയതിനെക്കുറിച്ച് താരം തുറന്നു പറയുന്നു.
2010 ല്‍ നടന്ന സംഭവമാണ് രഞ്ജിനി പങ്കുവയ്ക്കുന്നത്. ” അമേരിക്കയില്‍ ഷോ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ കേരളത്തില്‍ ഒരു റിയാലിറ്റി ഷോയുടെ ഫിനാലെയും മറ്റൊരു ഷോയുടെ അടുത്ത ഷെഡ്യൂള്‍ ഷൂട്ടും ആരംഭിച്ചിരുന്നു. അതിനായി കേരളത്തിലെത്തുകയും ബ്യൂട്ടി പാര്‍ലറിലൊക്കെ പോയതിനു ശേഷം എറണാകുളത്ത് ഡ്രൈവ് ചെയ്ത് പോകുമ്പോള്‍ അല്‍പ്പസമയം ഒന്നും ഓര്‍മയില്ലാതെയായി. അല്‍പ്പം കഴിഞ്ഞപ്പോഴാണ് ഉറങ്ങിപ്പോയെന്നും വണ്ടി ഒരു ഓട്ടോറിക്ഷയുടെ പിന്നില്‍ ഇടിച്ചതായും മനസിലാക്കുന്നത്.”
ദൂരയാത്ര കഴിഞ്ഞു വരുമ്പോള്‍ വണ്ടിയോടിക്കരുതെന്നു അന്ന് മനസിലായെന്നും രഞ്ജിനിജമേഷ് കോട്ടക്കലിന്റെ ജമേഷ് ഷോയില്‍ പറയുന്നു.
Post Your Comments