ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ പ്രിയങ്കരിയായ നടി പ്രിയങ്ക ചോപ്ര ആരാധകര്‍ക്ക് നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു. 2018-ല്‍ ലോകം തിരഞ്ഞ സെലിബ്രിറ്റി പട്ടികയില്‍ ഒന്നാമതെത്തിയ താരം ആരാധകര്‍ തന്നെക്കുറിച്ച് ഏറ്റവും കൂടുതല്‍ തിരഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയുണ്ടായി.
പ്രിയങ്ക ചോപ്ര ഹിന്ദിയാണോ എന്നായിരുന്നു ഭൂരിഭാഗം ആളുകള്‍ക്കും അറിയേണ്ടിയിരുന്നത്. എന്നാല്‍ അതിനു താരം നല്‍കിയ മറുപടി ‘ഹിന്ദി ഒരു ഭാഷയാണ് ഞാന്‍ ഹിന്ദുവാണ്. അതൊരു മതമാണ്, ഇത് രണ്ടും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. ആദ്യം ഒന്ന് പഠിച്ചു വരൂ’ എന്നാണു.
അമേരിക്കന്‍ ഗായകന്‍ നിക്കുമായുള്ള വിവാഹ വിവാദങ്ങളോടെയാണ് താരം സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയകപ്പെട്ടത്.
Post Your Comments