GeneralLatest NewsMollywood

രഹസ്യ ഗ്രൂപ്പിലെ അംഗം, ‘സാത്താൻ’ആരാധകന്‍; നടന്‍ പൃഥ്വിരാജ് പറയുന്നു

മലയാളത്തിന്റെ യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സാത്താന്‍ ആരാധകന്‍ ആണെന്നും ഏതോ സീക്രട്ട്ഗ്രൂപ്പുകളുടെ അംഗമാണെന്നുമുള്ള വാദങ്ങള്‍ക്ക് മറുപടിയുമായി താരം. ഈ വിവാദങ്ങള്‍ക്ക് കാരണം പൃഥ്വിയുടെ സിനിമകളിലെ ‘സാത്താൻ’ ചിഹ്നങ്ങളുടെ സാന്നിധ്യമാണ്. എസ്രയിലും ആദം ജോണിലും ലൂസിഫറിലും പ്രകടമാകുന്ന സാത്താൻ അനുബന്ധ ചിഹ്നങ്ങള്‍ കാരണം പൃഥ്വിരാജ് സീക്രട്ട് ഗ്രൂപ്പിൽ അംഗമാണെന്ന തരത്തിലുള്ള ചർച്ചയ്ക്ക് തുടക്കമിട്ടു. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുകയാണ് താരം.

”ഞാൻ ഏതോ രഹസ്യ ഗ്രൂപ്പിന്റെ ഭാഗമാണെന്ന തരത്തിൽ ചില ചർച്ചകൾ നടക്കുന്നതായി കേട്ടിരുന്നു. സംഗതി സീക്രട്ട് ഗ്രൂപ്പ് ആയതു കൊണ്ട് ‘സീക്രട്ട്’ ആയിത്തന്നെ ഇരിക്കട്ടേ. അടുത്തിടെ പുറത്തിറങ്ങിയ എന്റെ സിനിമകളുടെ കഥകൾ അത്തരമൊരു തീമുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ലൂസിഫറിന്റെ തീം പോലും ‘സ്വർഗത്തിൽ നിന്നു പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയങ്കരനായ മാലാഖ’ എന്ന കഥാതന്തുവിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഒരുപക്ഷേ അതുകൊണ്ടാകാം അത്തരം ചർച്ചകൾ വരുന്നത്. പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. മതത്തിൽ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്.

കുട്ടിക്കാലം മുതൽക്കേ ക്ഷേത്രങ്ങളിൽ പോയി പ്രാർഥിച്ചിരുന്നതിനാൽ ഇപ്പോഴും അതു തുടരുന്നു. അമ്പലങ്ങളിൽ പോകാറുണ്ട്, വീട്ടിൽ പൂജാമുറിയിൽ പ്രാർഥിക്കാറുമുണ്ട്. പള്ളികളിലും പോകും. വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. എന്തിലാണോ വിശ്വാസം അതിൽ ഉറച്ചു വിശ്വസിക്കുക. സാത്താനിൽ ആണെങ്കിൽ അതിൽ അടിയുറച്ചു നിൽക്കുക”– പൃഥ്വിരാജു പറയുന്നു.

കടപ്പാട്: വനിത

shortlink

Related Articles

Post Your Comments


Back to top button