സിനിമാ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രമുഖ നടി നീന ഗുപ്ത. നടിയായി താന്‍ വളരെ അധികം കഷ്ടപ്പെട്ടെന്ന് താരം പറയുന്നു. സ്വകാര്യ ജീവിതത്തില്‍ താന്‍ എടുത്ത തീരുമാനങ്ങള്‍ പ്രൊഫഷണല്‍ ലൈഫില്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഒരു ശക്തയായ സ്ത്രീയാണ് താനെന്നു മനസിലാക്കിയതോടെ തനിക്ക് സ്ഥിരമായി വില്ലന്‍ കഥാപാത്രങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയെന്നും നീന ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
” വിവാഹം കഴിക്കുന്നതിന് മുന്‍പ് എനിക്ക് ഒരു കുഞ്ഞുണ്ടായതോടെ ഞാന്‍ ഒരു സ്ട്രോങ് സ്ത്രീയാണെന്ന് തെളിഞ്ഞു. ഞാന്‍ അങ്ങനെ തന്നെയാണ്. ശക്തയായ സ്ത്രീകള്‍ മാത്രമാണ് മോശം കഥാപാത്രങ്ങള്‍. അതിന് ശേഷം സിനിമയില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ മാത്രം ലഭിക്കാന്‍ തുടങ്ങി.’ നീന ഗുപ്ത പങ്കുവച്ചു. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് കളിക്കാരന് വിവ് റിച്ചാര്‍ഡ്സുമായി പ്രണയത്തിലായ നീനയ്ക്ക് ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. ഒരു നടി എന്ന നിലയില്‍ പൊതുസമൂഹത്തിലുള്ള പ്രതിച്ഛായ തന്നെ വളരെ ബുദ്ധിമുട്ടിച്ചുവെന്നും നീന പറയുന്നു. കൂടാതെ മികച്ച റോളുകള്‍ ലഭിക്കാന്‍ സമൂഹത്തില്‍ നല്ല ഇമേജ് സൂക്ഷിക്കേണ്ട ആവശ്യമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments