മലയാള സിനിമയില്‍ മികച്ച വിജയ ജോഡികളാണ് ദിലീപ് – മംമ്ത . പത്ത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഈ വിജയക്കുതിപ്പ് പിന്നീട് മൈ ബോസിലും ടൂ കണ്‍ട്രീസിലും തുടര്‍ന്നു. ഇപ്പോഴിതാ കോടതി സമക്ഷം ബാലന്‍ വക്കീലില്‍ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകമുന്നിലേയ്ക്ക് എത്തുകയാണ് ഈ താര ജോഡികള്‍. തങ്ങള്‍ക്കിടയിലെ കെമിസ്ട്രി വളരെ പെട്ടെന്ന് സംഭവിച്ച ഒന്നല്ലെന്നും അഭിനേതാക്കളെന്ന നിലയിലും സുഹൃത്തുക്കളെന്ന നിലയിലും തമ്മിലടുക്കാന്‍ ഒരുപാട് സമയമെടുത്തെന്നുമെന്നും ദീലീപിനെക്കുറിച്ചു മംമ്ത പങ്കുവയ്ക്കുന്നു.
‘ഞങ്ങള്‍ ഈ സിനിമകളില്‍ അടിയുണ്ടാക്കി അടിയുണ്ടാക്കി ഒടുവില്‍ സുഹൃത്തുക്കളായി. ഈ ചിത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിയാനായത്. അത് ഞങ്ങളുടെ സൗഹൃദത്തെ രൂപപ്പെടുത്തി’, മമ്ത പറഞ്ഞു. കോടതി സമക്ഷം ബാലന്‍ വക്കീലിലും ഇതേ കെമിസ്ട്രിയായിരിക്കും പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ കുറച്ച് വ്യത്യസ്തമായ ഒന്നിനായി കാത്തിരിക്കൂവെന്നും മമ്ത കൂട്ടിച്ചേര്‍ത്തു.
Post Your Comments