CinemaMollywoodNEWS

ലാലേട്ടാ ആടിത്തിമിര്‍ക്കാമോ : ഈ സിനിമയിലും ഡാന്‍സോ? മോഹന്‍ലാലിന്‍റെ ചോദ്യം അതായിരുന്നു

വര്‍ഷങ്ങളുടെ അഭിനയ പാരമ്പര്യം മോഹന്‍ലാല്‍ എന്ന നടന്‍ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തില്‍ സമന്വയിച്ചപ്പോള്‍ പ്രേക്ഷകര്‍ അത് ഞെട്ടലോടെയാണ് വീക്ഷിച്ചത്, ആക്ഷന്‍ സ്വീക്വന്‍സ് കൊണ്ട് പ്രേക്ഷകരെ ആവേശത്തിലാക്കിയ മോഹന്‍ലാലിന്‍റെ ഇത്തിക്കര പക്കി നൃത്തത്തിലും ആസ്വാദകരെ അത്ഭുതപ്പെടുത്തി.


‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിലെ ഇത്തിക്കര പക്കിയുടെ നിമിഷ നേരമുള്ള നൃത്ത രംഗം പ്രേക്ഷകര്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്, വളരെ പെട്ടെന്ന് മനസ്സില്‍വന്ന ഐഡിയയായിരുന്നു ഇതെന്നും ലാലേട്ടനോട് കാര്യം പറഞ്ഞപ്പോള്‍ “ഇത്തിക്കര പക്കി ഡാന്‍സ് ചെയ്യാനോ?  നീ എന്താണ് പറയുന്നതെന്നായിരുന്നു”, അദ്ദേഹത്തിന്റെ ചോദ്യമെന്നും സംവിധായകനായ റോഷന്‍ ആന്റ്രൂസ് പറയുന്നു.


“ഇത്തിക്കര പക്കി നൃത്തം ചെയ്യുന്ന ഒരു രംഗത്തെക്കുറിച്ച് മനസ്സില്‍ വന്നപ്പോള്‍ ലാലേട്ടനോട് കാര്യം പറഞ്ഞു, ‘നീ എന്താ പറയുന്നത് ഇത്തിക്കരപക്കി ഡാന്‍സ് ചെയ്യാനോ’ ലാലേട്ടന്‍ ചോദിച്ചു, ഈ സിനിമയില്‍ അങ്ങനെയൊരു സീന്‍ വന്നാല്‍ ഗംഭീരമാകുമെന്നു പറഞ്ഞതോടെ എന്റെ ആതമവിശ്വാസത്തിനു കൈ തരുകയായിരുന്നു അദ്ദേഹം. ഒറ്റ രാത്രിയിലെ ചിന്ത കൊണ്ടാണ് ആ പാട്ടിന്റെ മുഴുവന്‍ വിഷ്വല്‍സും, ട്യൂണും, കൊറിയോഗ്രാഫിയും തയ്യാറാക്കി പിറ്റേ ദിവസം ചിത്രീകരിച്ചത്. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ റോഷന്‍ ആന്റ്രൂസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button