മലയാളികളുടെ ഇഷ്ട സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. തനിക്ക് ഏറെപ്രിയപ്പെട്ട പ്രമുഖ സംഗീത സംവിധായകന്‍ ശ്യാമിനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍. താന്‍ ഗുരുതുല്യനായി കാണുന്ന വ്യക്തിയാണ് അദ്ദേഹമെന്നും അതിന്റെ അമ്പരപ്പാണ് എന്റെ മുഖത്ത് കാണുന്നതെന്നും പറഞ്ഞുകൊണ്ട് അഭയയ്ക്ക് ഒപ്പമുള്ള ചിത്രവും താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. എങ്ങനെ പശ്ചാത്തല സംഗീതം ചെയ്യണം എന്ന് എന്നെ പഠിപ്പിച്ചത് ഈ മനുഷ്യനാണെന്നും അദ്ദേഹം കുറിച്ചു.
‘നിങ്ങള്‍ എന്റെ എക്‌സൈറ്റ്‌മെന്റ് കണ്ടോ? നിങ്ങള്‍ എന്റെ മുഖത്തേക്ക് തീര്‍ച്ചയായും നോക്കണം.. കാരണം എന്നെ ഏറെ സ്വാധീനിച്ച, വേട്ടയാടിയ, ആശ്ചര്യപ്പെടുത്തിയ മനുഷ്യനാണ് ഇവിടെ ഇരിക്കുന്നത്. ജീവിതത്തില്‍ ഓര്‍ത്തുവയ്‌ക്കേണ്ട അവിസ്മരണീയമായ ഒരു ദിനമാണ് ഇന്ന്.എന്റെ ചെറുപ്പത്തില്‍ ന്യൂഡല്‍ഹി എന്ന ചിത്രം 97 തവണ ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ശ്രദ്ധിക്കപ്പെടാത്ത ഈണങ്ങള്‍ ഞാന്‍ അന്നും ഇന്നും മൂളി നടക്കുന്നുണ്ടെങ്കില്‍, ഈ മനുഷ്യനാണ് എങ്ങനെ പശ്ചാത്തല സംഗീതം നല്‍കണം എന്ന് എന്നെ പഠിപ്പിച്ചത്.മഹാനായ ശ്യാം സാറിനൊപ്പം’ ഗോപി സുന്ദര്‍ കുറിച്ചു.
Post Your Comments