GeneralLatest NewsMollywood

പ്രേമമാണോ, വെറും സൗഹൃദമാണോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല; മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ദേവന്‍ പറയുന്നു

എം ടി – ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ആരണ്യകം. ഈ ചിത്രത്തിലൂടെ ആരാധക ഹൃദയങ്ങള്‍ സ്വന്തമാക്കിയ നടിയാണ് സലീമ. നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദേവനുമൊപ്പം അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താരം. എന്നാല്‍ ആരണ്യകത്തില്‍ തങ്ങളുടെ കഥാപാത്രങ്ങള്‍ തമ്മില്‍ പ്രണയിക്കുന്നുണ്ടോയെന്നു ഇപ്പോഴും അറിയില്ലെന്ന് ദേവന്‍ പറയുന്നു.

അന്ന് ആ കഥാപാത്രത്തെയും സന്ദര്ഭത്തെയും വിശദീകരിച്ചപ്പോള്‍ ഹരിഹരന്‍ പറഞ്ഞത് സിനിമയുടെ ക്ലൈമാക്‌സില്‍ ഒരു രംഗമുണ്ട്. പോലീസ് വളഞ്ഞിരിക്കുകയാണ്, ഓടി രക്ഷപ്പെട്ടോളു എന്നു പറയുന്ന രംഗം. അപ്പോള്‍ എന്റെ കഥാപാത്രത്തിന്റെ മനസ്സിലുള്ളത് എന്ത് വികാരമാണെന്ന് തനിക്കോ ആ കഥാപാത്രത്തെ യാഥാര്‍ഥ്യമാക്കിയ എം.ടി.ക്കോ അറിയില്ലെന്നായിരുന്നുവെന്നാണ്. ഇന്നും അതാര്‍ക്കും അറിയില്ല. ഇതുകൊണ്ടാവാം മുന്തിരിമൊഞ്ചന്റെ അണിയറ പ്രവര്‍ത്തകര്‍ ഞങ്ങളെ തിരഞ്ഞുപിടിച്ച് വീണ്ടും ഭാര്യയും ഭര്‍ത്താവുമായി ഒന്നിപ്പിച്ചത്- ദേവന്‍ പങ്കുവച്ചു.

നവാഗതനായ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളെ വച്ചു ചെയ്യുന്ന മുന്തിരി മൊഞ്ചന്‍ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button