![](/movie/wp-content/uploads/2019/02/asa.jpeg)
സര്‍ക്കാരിന്റെ ലോക കേരളാ സഭ പരിപാടിയില്‍ താന്‍ നടത്തിയ നൃത്ത പരിപാടികള്‍ സൗജന്യമായിട്ടാണെന്ന് നടി ആശാ ശരത്ത്. ഈ പരിപാടിയ്ക്കായി ഏഴ് ലക്ഷം രൂപ ആശ കൈപ്പറ്റിയാണ് പരിപാടി അവതരിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ ധൂര്‍ത്താണ് ഇതെന്നും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ”ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതില്‍ അതിയായ ദുഃഖമുണ്ട്. എന്റെ നാടിനോടുള്ള സ്നേഹമാണ് ഞാനും എന്റെ കുട്ടികളും പ്രകടിപ്പിച്ചത്. അതെന്റെ ബാധ്യതയാണെന്നും കരുതുന്നു” ആശ പ്രതികരിച്ചു.
10 ലക്ഷത്തോളം രൂപ സ്വന്തം കൈയില്‍ നിന്നെടുത്താണ് ഈ പരിപാടി താന്‍ അവതരിപ്പിച്ചതെന്നും തന്റെ കീഴിലുള്ള കൈരളി കലാകേന്ദ്രത്തിലെ നൂറിലേറെ കുട്ടികളും പരിപാടിയില്‍ അണിനിരന്നു. ഇവര്‍ക്കെല്ലാം നൃത്ത ഉടയാടകള്‍ക്ക് മാത്രം ലക്ഷങ്ങള്‍ വേണ്ടിവന്നതായും ആശാ ശരത് പറഞ്ഞു.
Post Your Comments