മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം സ്ഫടികം ഒരുക്കിയ മലയാള സിനിമയിലെ പ്രിയ സംവിധായകന്‍ ഭദ്രന്‍ അവാര്‍ഡുകളുടെയും അംഗീകാരങ്ങളുടെയും പിന്നാലെ താന്‍ പോയിട്ടില്ലെന്നും തുറന്നു പറയുന്നു. എന്നാല്‍ ജീവിതത്തില്‍ അതുമായി ബന്ധപ്പീടുണ്ടായ രസകരമായ ഒരു സംഭവമുണ്ടെന്നു ഭദ്രന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ അടുത്ത മോഹന്‍ലാലിനെ കാണാനായി എത്തിയ സമയത്ത് ഉണ്ടായ ഒരു സംഭവമാണ് സംവിധായകന്‍ പറയുന്നത്.
‘സത്യന്‍ അന്തിക്കാടിന്റെ ആദ്യ സിനിമ കുറുക്കന്റെ കല്യാണം കഴിഞ്ഞു നില്‍ക്കുന്ന സമയം. മോഹന്‍ലാലിനെ കാണാന്‍ ഞാന്‍ അന്തിക്കാട് ചെന്നു.അപ്പോ അങ്ങനെ കാറില്‍ നിന്നിറങ്ങി ലാലുമായിട്ട് വര്‍ത്തനമൊക്കെ പറഞ്ഞു. എന്നാല്‍ ഞാന്‍ വന്ന വഴിയൊന്നും ശ്രദ്ധിച്ചില്ല. ലാലിനെ കാണാനുള്ള ചിന്തയിലായിരുന്നു. ഏതോ ഒരു കഥയുടെ പ്ളോട്ടോ മറ്റോ പറയാന്‍ വേണ്ടി ആയിരുന്നു ചെന്നത്. സത്യന്റെ വീട്ടിന്റെ മുന്നിലേക്കു നോക്കുമ്ബോള്‍ റോഡ് മുഴുവന്‍ അങ്ങ് വിതാനിച്ചു കിടക്കുവാ. എന്താന്നു ചോദിക്കുമ്ബോള്‍ വൈകുന്നേരം സത്യന്‍ അന്തിക്കാടിനൊരു സ്വീകരണമാണെന്ന് അറിഞ്ഞു. സത്യന്റെ പഞ്ചായത്തില് സത്യനൊരു സ്വീകരണം കൊടുക്കുന്നു.
പാലായിലെ പല പ്രശസ്‌തരും എന്നോടു പറഞ്ഞിട്ടുണ്ട്. നിങ്ങളീ ഇത്രയും വലിയ സിനിമ, അയ്യര്‍ ദി ഗ്രേറ്റു പോലെ, സ്ഫടികം ഇങ്ങനൊക്കെ ചെയ്‌തിട്ടും പാലാ മുനിസിപ്പാലിറ്റിയോ മറ്റോ ഒരു സ്വീകരണം തന്നിട്ടില്ല. ഞങ്ങളിങ്ങനെ തീരുമാനിക്കുകയാണ്, നിങ്ങള്‍ക്കൊരു സ്വീകരണം തരാന്‍. അതിനെന്താ നല്ല കാര്യം. പക്ഷേ ഒരു കാര്യം നിങ്ങള്‍ പേഴ്‌സണലി ഇന്‍ട്രസ്‌റ്റ് എടുത്ത് മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കൊണ്ടുവരണം. പറഞ്ഞു തീരുന്നതിനു മുമ്ബ് വേണ്ട എന്നു ഞാന്‍ പറഞ്ഞു. മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കൊണ്ടുവന്നാല്‍ പാലാ മുനിസിപ്പാലിറ്റി നിങ്ങള്‍ക്കൊരു സ്വീകരണം തരാം.
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ആ കാലഘട്ടത്തില്‍, ലാലേ എനിക്ക് ഇങ്ങനൊരു സ്വീകരണം തരുന്നുണ്ട്. നിങ്ങള്‍ വന്നാല്‍, നിങ്ങളുടെ സാന്നിധ്യം സന്തോഷമുണ്ടാക്കും എന്നു പറഞ്ഞാല്‍ തീര്‍ച്ചയായിട്ടും ലാല്‍ വരും. അതില്‍ യാതൊതു സംശയവും വേണ്ട. പക്ഷ എനിക്കു തോന്നി അത് ഞാനല്ല ചെയ്യേണ്ടത്. അത് പാലായുടെ ഈ ശ്രേഷ്‌ഠരായ ആള്‍ക്കാരാണ് ചെയ്യേണ്ടത്. അതെന്താ അവരു പറഞ്ഞാല്‍ ലാല്‍ കേള്‍ക്കില്ലേ? നിങ്ങളുടെ സിനിമയിലെ ആള്‍ക്ക് ഞങ്ങളൊരു സ്വീകരണം കൊടുക്കുന്നുണ്ട്. ഈ പ്രോഗ്രാം നിങ്ങളുടെ സൗകര്യത്തിന് നിങ്ങള്‍ പറയുന്ന ഡേറ്റില്‍ ഞങ്ങള്‍ വയ്‌ക്കാം, വരില്ലേ ലാല്‍. തീര്‍ച്ചയായിട്ടും ലോകത്ത് ആരു ചെന്നില്ലെങ്കിലും ലാല്‍ വരും. അപ്പോ പിന്നെ നിങ്ങള്‍ കൊണ്ടു വന്നാല്‍ ഞങ്ങള്‍ ചെയ്യാം. എനിക്കങ്ങനെ ഒരു സ്വീകരണം വേണ്ട. അങ്ങനൊരു അവാര്‍ഡും ജീവിതത്തില്‍ ആഗ്രഹിച്ചിട്ടുമില്ല, ആഗ്രഹിക്കുകയുമില്ല’. ഭദ്രന്‍ തുറന്നു പറയുന്നു
Post Your Comments