
സിനിമയിലെ സ്ത്രീവിരുദ്ധയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ നടനാണ് പൃഥ്വിരാജ് . എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടക്കുകയാണ്. ശബരിമല വിഷയവും മലയ സിനിമയിലെ വനിതാ സംഘടനയെക്കുറിച്ചും തന്റെ നിലപാട് താരം വ്യക്തമാക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. താന്‍ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കുമെന്നും സ്ത്രീപക്ഷത്തായിരിക്കുമെന്നും പറഞ്ഞിട്ടില്ല. അങ്ങനെ പൃഥ്വിരാജ് പറയുമെന്ന് വിശ്വസിച്ച നിഷ്കളങ്കരെല്ലാം സ്വന്തം കരണക്കുറ്റിക്കിട്ടാണ് പൊട്ടീര് കൊടുക്കേണ്ടതെന്നും എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു
ഫേസ്ബുക്ക് കുറിപ്പ്
‘സിനിമ’യില്‍ ‘ഡയലോഗ്’ പറയുമ്ബോള്‍, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താന്‍ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്കളങ്കരെല്ലാം പാവപ്പെട്ട നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടുക്കേണ്ടത്.
ഡയലോഗ് പ്രസന്റേഷനില്‍ ഞങ്ങളുടെ ചെറുപ്പകാലത്ത് സുകുമാരനെ കവിഞ്ഞൊരു നടനുണ്ടായിരുന്നില്ല. വലിയ ആരാധനയായിരുന്നു അദ്ദേഹത്തോട്. തിരക്കുള്ള, വലിയ വിലയും നിലയും ഇമേജുമുള്ള കാലത്ത്, തനിക്കിഷ്ടപ്പെട്ട മല്ലികയെന്ന സ്ത്രീയെ, ആരെന്തു പറയുമെന്നു ഭയക്കാതെ ജീവിതത്തിലേക്ക് സ്വീകരിച്ച് ആ ബഹുമാനം അദ്ദേഹം ഇരട്ടിപ്പിക്കുകയായിരുന്നു. ജീവിതത്തില്‍ ഉറച്ച തീരുമാനങ്ങളെടുക്കാന്‍ മല്ലികയും ആരെയും ഭയന്നിരുന്നില്ല. സുകുമാരന്‍ ഞങ്ങള്‍ക്കൊക്കെ അറിയാവുന്നിടത്തോളം മികച്ച സ്ത്രീപക്ഷ ജീവിതമാണ് ജീവിച്ചത്. സിനിമയിലെ ഡയലോഗായിരുന്നില്ല സുകുമാരന്റെ ജീവിതം. അമ്മ എന്ന സംഘടനയുടെ നിലപാടുകളോടൊക്കെ അന്നു തന്നെ സുകുമാരന്‍ കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.
അഞ്ജലി മേനോന് പറഞ്ഞിട്ടാണ് WCCക്ക് ഒപ്പം നിന്നതെന്നു പറഞ്ഞതും ശബരിമലയില്‍ തന്നെ പോകണമെന്ന വാശി എന്തിനാണെന്നുചോദിച്ചതും പ്രിയ പൃഥ്വിരാജ്, ‘ മാനിയാം നിന്നുടെ താതനെ ‘ യോര്‍മ്മിപ്പിച്ചു.’
Post Your Comments