ശബരിമലയെ വെറുതേ വിട്ടുകൂടേയെന്ന് നടന്‍ പൃഥ്വിരാജ് ചോദിച്ചതിനു പിന്നാലെ ശബരിമലയിലെ യുവതി പ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്ന അഭിപ്രായ പ്രകടനവുമായി യുവതാരം പ്രിയ വാര്യര്‍. താന്‍ ഈ പ്രശ്‌നത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ലെന്നു പറഞ്ഞ പ്രിയ നമ്മള്‍ തുല്യതക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടെന്നും അഭിപ്രായപ്പെട്ടു. ” ശബരിമല ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണ്. ഒരു വിശ്വാസി 41 ദിവസം വ്രതം എടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും ”പ്രിയ വാര്യര്‍ പറഞ്ഞു.
”ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാമെന്നും അല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്. കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ശബരിമലയെ വെറുതേ വിടൂ എന്നേ പറയാനുള്ളൂവെന്നും” പൃഥ്വിരാജ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments