മലയാള സിനിമയില്‍ ചരിത്ര വിജയം കുറിച്ച ചിത്രമായിരുന്നു ഇന്‍ഹരിഹര്‍ നഗര്‍. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മേക്കര്‍ സിദ്ധിഖ്-ലാല്‍ ടീം ഒരുക്കിയ ഹാസ്യ ചിത്രത്തില്‍ മുകേഷ് ജഗദീഷ് അശോകന്‍ സിദ്ധിക്ക് എന്നിവരാണ് പ്രമുഖ കഥാപാത്രങ്ങളായി വേഷമിട്ടത്. മഹാദേവനും,ഗോവിന്ദന്‍ കുട്ടിയും, തോമസ് കുട്ടിയും അപ്പുക്കുട്ടനുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് ഇന്നും ആവേശവും ആഹ്ലാദവും ജനിപ്പിക്കുന്ന കഥാപാത്രങ്ങളാണ്.
റിസബാവ എന്ന നടന്‍ ജനപ്രീതി നേടുന്നതും ജോണ്‍ ഹോനായി എന്ന പ്രതിനായക കഥാപാത്രത്തിലൂടെയാണ്. ഇന്‍ഹരിഹര്‍ നഗര്‍ മലയാളത്തില്‍ ചരിത്ര വിജയമായപ്പോള്‍ ചിത്രം കണ്ട അന്യ ദേശ സിനിമാ പ്രവര്‍ത്തകര്‍ ഹിന്ദിയിലേക്കും, തമിഴിലേക്കും, തെലുങ്കിലേക്കും ചിത്രം റീമേക്ക് ചെയ്യാന്‍ പാഞ്ഞെത്തി. അവര്‍ക്കെല്ലാം ജോണ്‍ ഹോനായി എന്ന പ്രതിനായകനെ അവതരിപ്പിച്ച റിസബാവയെ തന്നെ തങ്ങളുടെ ചിത്രത്തിലേക്ക് വേണമെന്ന് വാശിപ്പിടിച്ചു, ബോളിവുഡിനും ഒരേയൊരു ആവശ്യം റിസബാവ ജോണ്‍ഹോനായി ആകണമെന്നായിരുന്നു. പക്ഷെ റിസബാവ തനിക്ക് വന്ന സൗഭാഗ്യം നിഷേധിച്ചു മലയാളത്തില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ജോണ്‍ ഹോനായി എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ഹരിഹര്‍ നഗര്‍ ഇറങ്ങിയതോടെ തരംഗം സൃഷ്ടിക്കുകയായിരുന്നു, മലയാള സിനിമ അന്ന് വരെ കണ്ടതില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു റിസബാവയുടെ ഹോനായി എന്ന പ്രതിനായക വേഷം.
Post Your Comments