GeneralLatest NewsMollywood

പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങള്‍; ഒമര്‍ ലുലു തുറന്നു പറയുന്നു

നീണ്ട കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ പ്രിയ വാര്യര്‍, റോഷന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവ് തിയറ്ററുകള്‍ എത്തി. ചിത്രത്തിന്റെ ക്ലൈമാക്‌സ് സംബന്ധിച്ച് വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഒമര്‍ലുലു. ഒരുപാട് സദാചാര ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്ലൈമാക്‌സ് ഒരുക്കിയതെന്നും ഫേസ്ബുക്കിലൂടെ ഒമര്‍ വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്‍റെ പോസ്റ്റ്

പടം കണ്ട് ഇഷ്ടമായെന്നും പറഞ്ഞ് ഒരുപാട് മെസ്സേജുകള്‍ വരുന്നുണ്ട്, അതുപോലെ തന്നെ പടത്തിന്റെ ക്ലൈമാക്‌സിനെ സംബന്ധിച്ച് എതിരഭിപ്രായങ്ങളും വരുന്നുണ്ട്. അത്രയും നേരം ചിരിച്ച് കണ്ട ഒരു ചിത്രത്തിന് അത്തരം ഒരു ക്ലൈമാക്‌സ് വേണമായിരുന്നോ എന്നതാണ് പലരുടെയും ചോദ്യം.

ഫീല്‍ ഗുഡ് ആയി അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നിട്ടും ഇത്തരം ഒരു റിസ്‌ക് എടുക്കാന്‍ കാരണം, ഈ ചിത്രത്തിന് തന്നെ എനിക്ക് പ്രചോദനമായ ഒരു റിയല്‍ ലൈഫ് ഇന്‍സിഡന്റ് ആണ്. പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്, പതിയിരിക്കുന്ന അത്തരം അപകടങ്ങളെ തുറന്നുകാട്ടല്‍ കൂടിയായിരുന്നു ഉദ്ദേശിച്ചത്.

shortlink

Related Articles

Post Your Comments


Back to top button